Asianet News MalayalamAsianet News Malayalam

ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടമില്ല, ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കും ആരാധകരുടെ വക 'ഓണത്തല്ല്'

രാജ്യത്തെ ഏറ്റവും മികച്ച ടി20 കളിക്കാരിലൊരാളെ ഉപയോഗിക്കുന്നതില്‍ സെലക്ടര്‍മാര്‍ വീണ്ടും പരാജയപ്പെട്ടുവെന്നും സഞ്ജുവിനെ തഴഞ്ഞതിന് ക്യാപ്റ്റനും ടീം മാനേജ്മെന്‍റും പഴയ പല്ലവിയുമായി വീണ്ടും വരുമെന്നും ആരാധകര്‍ പറയുന്നു.

fans fumes as BCCI ignores Sanju Samson from Indias T20 World Cup squad
Author
First Published Sep 12, 2022, 7:25 PM IST

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാതിരുന്ന ബിസിസിഐയെയും സെലക്ഷന്‍ കമ്മിറ്റിയെയും ട്വിറ്ററില്‍ പൊരിച്ച് ആരാധകര്‍. റിഷഭ് പന്തിന് നല്‍കിയതിന്‍റെ 10 ശതമാനമെങ്കിലും അവസരം സഞ്ജുവിന് നല്‍കാന്‍ ബിസിസിഐ തയാറാവണമെന്ന് ആരാധകര്‍ കുറിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച ടി20 കളിക്കാരിലൊരാളെ ഉപയോഗിക്കുന്നതില്‍ സെലക്ടര്‍മാര്‍ വീണ്ടും പരാജയപ്പെട്ടുവെന്നും സഞ്ജുവിനെ തഴഞ്ഞതിന് ക്യാപ്റ്റനും ടീം മാനേജ്മെന്‍റും പഴയ പല്ലവിയുമായി വീണ്ടും വരുമെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് സഞ്ജു, ആശ്വസിപ്പിച്ച് ആരാധകര്‍

ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച നാലു വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയും പ്രഹരശേഷിയും സഞ്ജുവിനായിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സ‍ഞ്ജുവിന് 44.7 ശരാശരിയും 158.4 പ്രഹരശേഷിയുമുള്ളപ്പോള്‍ ഇഷാന്‍ കിഷന് 30.7 ശരാശരിയും 130.3 പ്രഹരശേഷിയും റിഷഭ് പന്തിന് 25.9 ശരാശരിയും 133.5 പ്രഹരശേഷിയും ദിനേശ് കാര്‍ത്തിക്കിന് 21.4 ശരാശരിയും 133.3 പ്രഹരശേഷിയുമാണുള്ളതെന്നും ആരാധകര്‍ പറയുന്നു. അടുത്തമാസം ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ്. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ - Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.

ട്വിറ്ററിലെ ആരാധക പ്രതികരണങ്ങള്‍ നോക്കാം

Follow Us:
Download App:
  • android
  • ios