ഇതിനിടെ  ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീം ബാറ്റ് ചെയ്യുന്നതിനിടെ ഡഗ് ഔട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.

പൂനെ: ഏകദിന ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടിയില്ലെങ്കിലും സൂര്യകുമാര്‍ യാദവ് പല മത്സരങ്ങളിലും പകരക്കാരന്‍ ഫീല്‍ഡറായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാറിന് പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങുമെന്ന് കരുതിയെങ്കിലും അഫ്ഗാനെതിരെയും പാകിസ്ഥാനെതിരെയും ശ്രേയസ് തിളങ്ങിയതോടെ തല്‍ക്കാലം സൂര്യക്ക് പ്ലേയിംഗ് ഇലവലനില്‍ ഇടമുണ്ടാകില്ല.

ഇതിനിടെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീം ബാറ്റ് ചെയ്യുന്നതിനിടെ ഡഗ് ഔട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യ 12-3 എന്ന സ്കോറില്‍ പതറുമ്പോഴായിരുന്നു ക്യാമറ സൂര്യകുമാര്‍ യാദവ് ഭക്ഷണം കഴിക്കുന്നത് സൂം ചെയ്തത്.ഓസ്ട്രേലിയക്കെതിരെ ഇന്ത്യ വിജയത്തിനായി പൊരുതുമ്പോള്‍ സൂര്യകുമാര്‍ ഡഗ് ഔട്ടിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആരാധകരില്‍ ചിലര്‍ക്ക് അത്ര രസിച്ചില്ല.

ബിസിസിഐയെ കുറ്റം പറഞ്ഞ് തടിതപ്പാനാവില്ല, ആദ്യം ഈ ചോദ്യത്തിന് ഉത്തരം നല്‍കൂ; ടീം ഡയറക്ടറെ പൊരിച്ച് പാക് ഇതിഹാസം

അവര്‍ വിഡോയക്ക് താഴെ വിമര്‍ശനവുമായി എത്തുകയും ചെയ്തു. ഇതിനിടെ ഒരു ആരാധകന്‍ വീഡിയോക്ക് താഴെ കുറിച്ചത് ഡഗ് ഔട്ടിലിരുന്ന് താങ്കള്‍ എന്താണ് കഴിക്കുന്നത്, ഗ്രൗണ്ടിലിറങ്ങി സിക്സോ ഫോറോ അടിച്ചിട്ടുവരൂ എന്നായിരുന്നു. ഇതിന് മറുപടിയുമായി സൂര്യകുമാര്‍ തന്നെ എത്തുകയും ചെയ്തു. തന്നോട് ഓര്‍ഡര്‍ ഇടേണ്ടെന്നും അത് സ്വിഗ്ഗിയില്‍ മതിയെന്നുമായിരുന്നു ആരാധകന് സൂര്യകുമാറിന്‍റെ മറുപടി.

Scroll to load tweet…

ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച ഇന്ത്യ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.19ന് പൂനെയില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെയും രണ്ടാം മത്സരത്തില്‍ അഫ്ഗാനെയും തോല്‍പ്പിച്ച ഇന്ത്യ അഭിമാനപ്പോരാട്ടത്തില്‍ പാകിസ്ഥാനെയും വീഴ്ത്തിയാണ് ബംഗ്ലാ കടുവകള്‍ക്കെതിരെ ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക