ബിസിസിഐയെ കുറ്റം പറഞ്ഞ് തടിതപ്പാനാവില്ല, ആദ്യം ഈ ചോദ്യത്തിന് ഉത്തരം നല്‍കൂ; ടീം ഡയറക്ടറെ പൊരിച്ച് പാക് ഇതിഹാസം
അക്രത്തിന്‍റെ അഭിപ്രായത്തോട് മുന്‍ പാക് നായകനായ മോയിന്‍ ഖാനും യോജിച്ചു.ആര്‍തര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം പരമാവധി മുതലെടുത്ത് ഇത്തരമൊരു പോരാട്ടം സംഘടിപ്പിച്ചതിന് ബിസിസിഐയെ അഭിനന്ദിക്കുകയാണ് ശരിക്കും വേണ്ടതെന്നും മോയിന്‍ ഖാന്‍ വ്യക്തമാക്കി.

കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് കാരണം ഗ്യാലറിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണെന്നും ഇത് ഐസിസി ലോകകപ്പല്ല ബിസിസിഐ നടത്തുന്ന ടൂര്‍ണമാന്‍റാണെന്നും വിമര്‍ശിച്ച പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ക്കെതിരെ തുറന്നടിച്ച് മുന്‍ നായകന്‍ വസീം അക്രം.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ മത്സരത്തിനിടെ പാകിസ്ഥാനെ പിന്തുണക്കുന്ന 'ദില്‍ ദില്‍ പാകിസ്ഥാന്‍' എന്ന വാചകം മുഴക്കാനുള്ള ആഹ്വാനം ഒരിക്കല്‍ പോലും മൈക്കിലൂടെ പറഞ്ഞു കേട്ടില്ലെന്നും ഇതൊക്കെ കണ്ടപ്പോള്‍ ഇത് ലോകകപ്പ് മത്സരമല്ല ദ്വിരാഷ്ട്ര പരമ്പരിലെ ഇന്ത്യ-പാക് മത്സരമാണെന്നാണ് തനിക്ക് തോന്നിയത് എന്നുമായിരുന്നു പാകിസ്ഥാന്‍റെ തോല്‍വിക്കുശേഷം മിക്കി ആര്‍തറുടെ ആരോപണം.
എന്നാല്‍ തോല്‍വിക്ക് ബിസിസിഐയെ കുറ്റം പറയാതെ എന്തായിരുന്നു ഈ മത്സരത്തിന് മുമ്പ് ഇന്ത്യയെ നേരിടാനുള്ള പാകിസ്ഥാന്‍റെ പദ്ധതികള്‍ എന്ന് ആര്‍തര്‍ വിശദീകരിക്കുകയാണ് വേണ്ടതെന്ന് അക്രം എ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ കുല്‍ദീപ് യാദവിനെ നേരിടാന്‍ പാക് ബാറ്റര്‍മാര്‍ക്കായി എന്ത് പദ്ധതിയാണ് താങ്കളുടെ കൈവശം ഉണ്ടായിരുന്നത്. അതിനുള്ള മറുപടിയാണ് ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അല്ലാതെ പതിവു പഴിചാരലുകളല്ലെന്നും അക്രം പറഞ്ഞു.ഇത്തരം ഒഴിവുകഴിവുകളിലൂടെ രക്ഷപ്പെടാമെന്നാണോ താങ്കള്‍ കരുതുന്നത്. അത് ഒരിക്കലും നടക്കില്ലെന്നും അക്രം പറഞ്ഞു.
പാകിസ്ഥാന്‍റെ നടുവൊടിച്ചത് രോഹിത്തിന്‍റെ ആ ഒറ്റ തീരുമാനം, വെളിപ്പെടുപത്തി കുല്‍ദീപ് യാദവ്
അക്രത്തിന്‍റെ അഭിപ്രായത്തോട് മുന്‍ പാക് നായകനായ മോയിന്‍ ഖാനും യോജിച്ചു.ആര്‍തര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം പരമാവധി മുതലെടുത്ത് ഇത്തരമൊരു പോരാട്ടം സംഘടിപ്പിച്ചതിന് ബിസിസിഐയെ അഭിനന്ദിക്കുകയാണ് ശരിക്കും വേണ്ടതെന്നും മോയിന്‍ ഖാന്‍ വ്യക്തമാക്കി.ഒരു പ്രഫഷണല്‍ കോച്ച് എന്ന നിലയില്‍ ആര്‍തര്‍ ഒരിക്കലും അത് പറയാന്‍ പാടില്ലായിരുന്നുവെന്നും പാകിസ്ഥാനിലാണ് ഈ മത്സരം നടന്നതെങ്കില്‍ നമ്മളും ഇത്തരത്തില്‍ നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം പരമാവധി മുതലാക്കുമെന്നും മോയിന്‍ ഖാന്‍ പറഞ്ഞു.
ആര്‍തറിന്‍റെ അതേ കാഴ്ചപ്പാടാണ് തനിക്കെന്ന് പാകിസ്ഥാന്‍ പരിശീലകന്‍ ഗ്രാന്‍റ് ബ്രാഡ്ബേണ്‍ മത്സരശേഷം പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പിന്തുണക്കുന്ന ആരുമുണ്ടായിരുന്നില്ല.പാക് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്താതിരുന്നത് നിര്‍ഭാഗ്യമാണ്.അവര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ആരാധകരും ഏറെ സന്തോഷിക്കുമായിരുന്നുവെന്നും ബ്രാഡ്ബേണ്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക