ഇന്ത്യക്കെതിരെ അഞ്ച് മത്സര പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. 20ന് ഹെഡിങ്‌‌ലിയില്‍ ആദ്യ ടെസ്റ്റ് തുടങ്ങും.ഈ വര്‍ഷം നവംബറിലാണ് ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആഷസ് പരമ്പരക്ക് ഇറങ്ങുന്നത്.

ലണ്ടൻ: വെള്ളിയാഴ്ച ഇന്ത്യക്കെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ടീമിന് വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹമെന്ന് പറഞ്ഞ ഇംഗ്ലണ്ട് മുന്‍ താരം ഗ്രെയിം സ്വാനിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇന്ത്യക്കെതിരായ പരമ്പര ആഷസിനുള്ള മികച്ച മുന്നോരുക്കമാണ്. ഇന്ത്യക്കെതിരായ പരമ്പര ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ രണ്ട് മൂന്ന് തവണ ഇന്ത്യയിലെത്തിയപ്പോള്‍ അവര്‍ നമ്മളെ തൂത്തുവാരിയിരുന്നു. അതുകൊണ്ട് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ നമുക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും സ്വാന്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

എന്നാല്‍ സ്വാനിന്‍റെ പ്രസ്താവനക്കെതിരെ ആരാധകര്‍ രൂക്ഷ വിമർശനവുമായി പിന്നാലെ രംഗത്തെത്തി. ഇന്ത്യക്കെതിരായ പരമ്പര ആഷസിന് മുമ്പുള്ള സന്നാഹമെന്ന് പറഞ്ഞ സ്വാനിന്‍റെ പ്രസ്താവന അഹങ്കാരമാണെന്നും ഇന്ത്യൻ ടീമിനോടുള്ള അനാദരവാണെന്നും ആരാധകര്‍ കുറിച്ചു. ആഷസിനോടുള്ള സ്നേഹം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും സ്വാന്‍ തയാറവണമെന്നും ഇയാളുടെ മനോഭാവം പരിശോധനക്ക് വിധേയനാക്കണമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഈ വര്‍ഷം നവംബറിലാണ് ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആഷസ് പരമ്പരക്ക് ഇറങ്ങുന്നത്.

Scroll to load tweet…

ഇന്ത്യക്കെതിരെ അഞ്ച് മത്സര പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. 20ന് ഹെഡിങ്‌‌ലിയില്‍ ആദ്യ ടെസ്റ്റും ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും 10ന് ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും 23ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും 31ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ പരമ്പരയിലെ അവസാന ടെസ്റ്റും തുടങ്ങും. 1971ലും 1986ലും 2007ലും ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്. മൂന്ന് തവണയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. 1971ല്‍ അജിത് വഡേക്കറും 1986ല്‍ കപില്‍ ദേവും 2007ല്‍ രാഹുല്‍ ദ്രാവിഡുമാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത്. ഇത്തവണ ശുഭ്മാന്‍ ഗില്ലെന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

Scroll to load tweet…

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദപ് സിംഗ്, കുൽദീപ് യാദവ്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക