തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി ഇന്ത്യന്‍ ടീമില്‍ തഴയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ താരം കളിച്ചിരുന്നില്ല. ഒരിക്കല്‍കൂടി പന്തിന് അവസരം തെളിയുകയായിരുന്നു. നാളെയാണ് രണ്ടാം ടി20. അതും സഞ്ജുവിന്റെ ഹോംഗ്രൗണ്ടില്‍. സഞ്ജു കളിക്കുമൊ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. ഇതിനിടെ പിന്തുണയുമായി ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍. സഞ്ജു നേരത്തെ വിരമിക്കുന്നതായിരിക്കും നല്ലതെന്ന് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം.