Asianet News MalayalamAsianet News Malayalam

ടി20യില്‍ വാര്‍ണര്‍ ഇപ്പോഴും രാജാവ് തന്നെ! ഓസീസിനെ കൂറ്റന്‍ സ്‌കോര്‍; വിന്‍ഡീസ് ബാറ്റിംഗ് തുടങ്ങി

ഗംഭീര തുടക്കമാണ് വാര്‍ണര്‍ - ജോഷ് ഇന്‍ഗ്ലിസ് (39) സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിചേര്‍ത്തു.

fifty for david warner and huge total for australia against windies 
Author
First Published Feb 9, 2024, 3:37 PM IST

ഹൊബാര്‍ട്ട്: ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ 70 റണ്‍സാണ് വാര്‍ണര്‍  അടിച്ചെടുത്തത്. വാര്‍ണറുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഓസീസ് നേടിയത്. ഹൊബാര്‍ട്ടില്‍ നടന്ന നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ആന്ദ്രേ റസ്സല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഗംഭീര തുടക്കമാണ് വാര്‍ണര്‍ - ജോഷ് ഇന്‍ഗ്ലിസ് (39) സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ ഇന്‍ഗ്ലിസിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. മുന്നാമതെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് (16) തിളങ്ങാനായില്ല. ഇതിനിടെ വാര്‍ണര്‍ക്കും മടങ്ങേണ്ടി വന്നു. 36 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഒരു സിക്‌സും 12 ഫോറും നേടിയിരുന്നു. അല്‍സാരി ജോസഫിന്റെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. താരം മടങ്ങുമ്പോള്‍ ഓസ്‌ട്രേലിയ 12.3 ഓവറില്‍ മൂന്നിന് 135 എന്ന നിലയിലായിരുന്നു.

ഇത് ഇന്ത്യയാണ്, ദ്രാവിഡ് പറഞ്ഞതിലും കാര്യമുണ്ട്! ഇഷാന്‍ കിഷനെതിരെ വെട്ടിത്തുറന്ന് മുന്‍ ഇന്ത്യന്‍ താരം

ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (10), മാര്‍കസ് സ്‌റ്റോയിനിസ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ടിം ഡേവിഡ് (17 പന്തില്‍ പുറത്താവാതെ 37), മാത്യു വെയ്ഡ് (14 പന്തില്‍ 23) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200 കടത്തിയത്. സീന്‍ അബോട്ടാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (4) ഡേവിഡിനൊപ്പം പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റും വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios