Asianet News MalayalamAsianet News Malayalam

രാഹുല്‍ മടങ്ങി, രോഹിത്തിന് ഫിഫ്റ്റി! ഓസീസിനെതിരെ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം

നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്.

Fifty for rohit sharma and india got good start against Australia in Nagpur Test saa
Author
First Published Feb 9, 2023, 4:37 PM IST

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിംഗ്‌സില്‍ 177ന് പുറത്താക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (56), ആര്‍ അശ്വിന്‍ (0) എന്നിവരാണ് ക്രീസില്‍. കെ എല്‍ രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമയാത്. ടോഡ് മര്‍ഫിക്കാണ് വിക്കറ്റ്. നേരത്തെ, രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 49 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. 

നാഗ്പൂരില്‍ രാഹുല്‍ അമിത പ്രതിരോധത്തിലേക്ക് പോയിരുന്നില്ലെങ്കില്‍ ഇന്ത്യക്ക് ഇതിനേക്കാള്‍ റണ്‍സുണ്ടാകുമായിരുന്നു. 71 പന്തുകളാണ് രോഹുല്‍ രാഹുല്‍ നേരിട്ടത്. ആദ്യ ദിവസത്തെ കളി അവസാനിക്കാന്‍ എട്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ മര്‍ഫിക്ക്  റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. മറുവശത്ത് രോഹിത് തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ചു. 69 പന്തുകള്‍ നേരിട്ട രോഹിത് ഒരു സിക്‌സും ഒമ്പത് ബൗണ്ടറികളും പായിച്ചു. നേരത്തെ, ഓസ്‌ട്രേലിയന്‍ നിരയില്‍ ആര്‍ക്കും അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചിരുന്നില്ല. തുടക്കം തന്നെ തകര്‍ച്ചയോടെയയായിരുന്നു. 

സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഉസ്മാന്‍ ഖവാജ (1), ഡേവിഡ് വാര്‍ണര്‍ (1) എന്നിവരെ ഓസീസിന് നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ ഖവാജയുടെ വിക്കറ്റ് ഓസ്‌ട്രേലിയക്ക് നഷ്ടമായി. സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഖവാജ. ഓസീസ് ഓപ്പണര്‍ റിവ്യൂ ചെയ്‌തെങ്കിലും അതിജീവിക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും മടങ്ങി. ഷമിയുടെ മനോഹരമായ പന്തില്‍ താരത്തിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. അഞ്ച് പന്ത് മാത്രമായിരുന്നു വാര്‍ണറുടെ ആയുസ്.

തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സ്മിത്ത്- ലബുഷെയ്ന്‍ കൂട്ടുകെട്ടാണ് പെട്ടന്നുള്ള തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ കരകയറ്റിയത്. ഒന്നാം സെഷനില്‍ അവര്‍ 76 റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തി. എന്നാല്‍ രണ്ടാം സെഷനില്‍ രവീന്ദ്ര ജഡേജ പന്തെറിയാനെത്തിയതോടെ ഓസീസ് തകര്‍ന്നു. 82 റണ്‍സുമായി മികച്ച നിലയില്‍ സഖ്യം മുന്നോട്ട് പോകുമ്പോള്‍ ജഡേജ ബ്രേക്ക് ത്രൂ നല്‍കി. ലബുഷെയ്ന്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്റെ സ്റ്റംപിങ്ങില്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ മാറ്റ് റെന്‍ഷ്വൊ (0) വിക്കറ്റിന് മുന്നില്‍ കുടങ്ങി. സ്മിത്ത് (37) ജഡേജയു പന്തില്‍ ബൗള്‍ഡായതോടെ ഓസീസ് അഞ്ചിന് 109 എന്ന നിലയിലായി.

ശേഷം, പീറ്റര്‍ ഹാന്‍ഡ്‌കോംപ് (31)- അലക്‌സ് ക്യാരി (36) എന്ന് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചു. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അശ്വിന്റെ പന്ത് ഇന്ത്യക്ക് തുടണയായി. റിവേഴ്‌സിന് ശ്രമിക്കവെ ക്യാരി ബൗള്‍ഡ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. പാറ്റ് കമ്മിന്‍സ് (6) അശ്വിന്റെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കി. ടോഡ് മര്‍ഫി (0) ജഡ്ഡുവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹാന്‍ഡ്‌കോംപിനേയും അതേരീതിയില്‍ ജഡേജ പുറത്താക്കി. സ്‌കോട്ട് ബോളണ്ടിനെ (1) അശ്വിന്‍ പുറത്താക്കിയതോടെ ഓസീസ് കൂടാരം കയറി. നതാന്‍ ലിയോണ്‍ (0) പുറത്താവാതെ നിന്നു.

നേരത്തെ ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാറിന് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റില്‍ അരങ്ങേറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പുറത്തിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് ഭരത്. ഇഷാന്‍ കിഷന്‍ ടെസ്റ്റ്  അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

നാഗ്‌പൂരിലെ ബാറ്റിംഗ് പരാജയം; ഡേവിഡ് വാര്‍ണറെ നിര്‍ത്തിപ്പൊരിച്ച് സ്റ്റീവ് വോ

Follow Us:
Download App:
  • android
  • ios