2023 ജൂലൈയ്ക്ക് ശേഷം ഒരു സെഞ്ചുറി പോലും നേടാനാകാതെ ഫോം ഔട്ടായ ലാബുഷെയ്‌നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു.
സിഡ്നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള മൂന്നാം നമ്പർ താരം മാർനസ് ലാബുഷെയ്ൻ തിരിച്ചടികൾ നേരിട്ടിട്ടും ടീമിൽ സ്ഥാനം നിലനിർത്തി. ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയിലെത്തുന്ന ഓസ്‌ട്രേലിയൻ ടീം മൂന്ന് ഏകദിന മത്സരങ്ങൾക്ക് ശേഷം ഒക്ടോബറിലാണ് ടെസ്റ്റ് പരമ്പര കളിക്കുന്നത്.
2023 ജൂലൈയ്ക്ക് ശേഷം ഒരു സെഞ്ചുറി പോലും നേടാനാകാതെ ഫോം ഔട്ടായ ലാബുഷെയ്‌നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലും മോശം പ്രകടനമാണ് ലാബുഷെയ്ൻ കാഴ്ചവെച്ചത്. എന്നാൽ അനുഭവസമ്പത്തും കഴിവിലും വിശ്വസിച്ച് സെലക്ടർമാർ താരത്തിന് വീണ്ടും അവസരം നൽകുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇല്ലാതിരുന്ന പഞ്ചാബ് കിങ്സ് താരം കൂപ്പർ കോണോലി, പേസർ മൈക്കൽ നെസർ, സ്പിന്നർ മാത്യു കുഹ്നെമാൻ എന്നിവർ ടീമിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. അതേസമയം, ഓപ്പണിങ് താരം ജെയ്ക് വെതറാൾഡിനെ ഒഴിവാക്കി. 2018-ലെ വിവാദ പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പേസ് ബോളിങ് നിരയെ ക്യാപ്റ്റൻ കമിൻസിനൊപ്പം മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സ്കോട്ട് ബോലാൻഡ്, മൈക്കൽ നെസർ എന്നിവർ നയിക്കും. നാഥൻ ലിയോണും മാത്യു കുഹ്നെമാനുമാണ് സ്പിൻ വിഭാഗം കൈകാര്യം ചെയ്യുന്നത്. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മർനസ് ലാബുഷെയ്ൻ, മാത്യു റെൻഷോ എന്നിവരാണ് പ്രധാന ബാറ്റർമാർ. അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ.
ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കൂപ്പർ കോണോലി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കൽ നെസർ, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.
