ജയിക്കാന്‍ 18 റണ്‍സ് വേണ്ടി വന്നിടത്ത്  അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബെന്‍സ്റ്റോക്കിനെ സിക്സര്‍ പറത്തി ജഡേജ. എന്നാല്‍ സിക്സ് പറ‍ത്തിയെങ്കിലും നില തെറ്റി ഗ്രൗണ്ടില്‍ വീണുപോയി താരം

ജയ്പൂര്‍: സിക്സടിച്ച് നിലത്തു വീണ രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി കളിയായി ബാറ്റു കൊണ്ട് അടിച്ച് എഴുന്നേല്‍പ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ ചെന്നൈയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. 

അവസാന ഓവര്‍ വരെ നീണ്ട മത്സരം ആവേശകരമായാണ് അവസാനിച്ചത്. ജയിക്കാന്‍ 18 റണ്‍സ് വേണ്ടി വന്നിടത്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബെന്‍സ്റ്റോക്കിനെ സിക്സര്‍ പറത്തി ജഡേജ. എന്നാല്‍ സിക്സ് പറ‍ത്തിയെങ്കിലും നില തെറ്റി ഗ്രൗണ്ടില്‍ വീണുപോയി താരം. ഇതോടെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെത്തി ജഡേജയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.

കളിയായി തലയില്‍ ബാറ്റു കൊണ്ട് അടിച്ചാണ് ധോണി ജഡേജയെ എഴുന്നേല്‍പ്പിക്കുന്നത്. ഈ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്. മത്സരത്തിന്‍റെ ആവേശകരമായ അന്ത്യത്തില്‍ 20ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്‍റ്നര്‍ നേടിയ സിക്‌സില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കി. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം.