ഒരു സമയത്ത് എം എസ് ധോണിയുടേയും വിരാട് കോലിയുടേയും പ്രധാന ആയുധമായിരുന്നു കുല്‍ദീപ്. എന്നാല്‍ 2019 ലോകകപ്പിന് ശേഷം താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് കുല്‍ദീപ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാവട്ടെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയുമാണ്. എന്നിട്ടും 12 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായി. സീനിയര്‍ സ്പിന്നര്‍മാരുടെ ഡെപ്യൂട്ടിയായിട്ടാണ് കുല്‍ദീപ് ഇതുവരെ കളിച്ചത്.

ഒരു സമയത്ത് എം എസ് ധോണിയുടേയും വിരാട് കോലിയുടേയും പ്രധാന ആയുധമായിരുന്നു കുല്‍ദീപ്. എന്നാല്‍ 2019 ലോകകപ്പിന് ശേഷം താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. കുല്‍ദീപ് ഫോം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ അന്നത്തെ കോച്ച് രവി ശാസ്ത്രി നല്‍കിയ ഉപദേശം പുറത്തു പറയുകയാണ് അപ്പോഴത്തെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''ഇവന്റെ ശരീരത്തിലെ കൊഴുപ്പ് അലിഞ്ഞുപോകണം.'' ഇത്രയുമാണ് ശാസ്ത്രി പറഞ്ഞു. 

പിന്നീട് കുല്‍ദീപിനുണ്ടായ മാറ്റത്തെ കുറിച്ചും അരുണ്‍ സംസാരിച്ചു. ''പരിക്കിനും ശസ്ത്രക്രിയക്കും ശേഷമാണ് കുല്‍ദീപ് തിരിച്ചെത്തുന്നത്. അവന് ശാരീരികക്ഷമത നേടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായുരുന്നു. കഠിനാധ്വാനം ചെയ്യേണ്ടി വന്നു. ഫിറ്റ്‌നെസ് വീണ്ടെടുത്ത് ക്രിക്കറ്റ് കളിക്കാനുള്ള തന്റെ സ്വപ്‌നം തുടരുകയാണ് കുല്‍ദീപ് ചെയ്തത്. തന്റെ ബൗൡഗില്‍ കാര്യമായി പ്രവര്‍ത്തിച്ചു. ടേണ്‍, ലൂപ്പ്, ഡ്രിഫ്റ്റ് എന്നിവ നഷ്ടപ്പെടുത്താതെ വേഗത വര്‍ദ്ധിപ്പിക്കാന്‍ അവന് സാധിച്ചു. ഏത് ബൗളര്‍ക്കും വേഗത്തില്‍ പന്തെറിയാന്‍ കഴിയും. ടേണും ലൂപ്പും ഡിപ്പും കളയാതെ വേഗം കൂട്ടണമായിരുന്നു. കുല്‍ദീപിന് അത് സാധിക്കുകയും ചെയ്തു.'' അരുണ്‍ പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിന്റെ കയ്യില്‍ നിന്നും കിട്ടി! വനിതാ ഐപിഎല്ലില്‍ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഇംഗ്ലണ്ടിനെതിരെ ധരംശാലയില്‍ ഏഴിന് ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ കുല്‍ദീപ് സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി തുടരാനാണ് സാധ്യത.\