ആഷസ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഗ്രഹാം തോർപ്പ് അടുത്തിടെ അഫ്‌ഗാനിസ്ഥാന്‍ ടീമിന്‍റെ കോച്ചായി നിയമിതനായിരുന്നു
ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റര്‍ ഗ്രഹാം തോർപ്പ് (Graham Thorpe) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പ്രൊഫഷണല്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ (Professional Cricketers' Association) വാര്‍ത്താക്കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ ഇക്കാര്യം അറിയിച്ചത്. തോര്‍പ്പിന്‍റെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
ആഷസ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഗ്രഹാം തോർപ്പ് അടുത്തിടെ അഫ്‌ഗാനിസ്ഥാന്‍ ടീമിന്‍റെ കോച്ചായി നിയമിതനായിരുന്നു. ഇംഗ്ലണ്ടിനായി 1993-2005 കാലഘട്ടത്തിലായി 100 ടെസ്റ്റുകള്‍ ഗ്രഹാം തോർപ്പ് കളിച്ചിട്ടുണ്ട്. 16 ശതകങ്ങളും 39 അര്‍ധശതകങ്ങളും സഹിതം 44.66 ശരാശരിയില്‍ 6,744 റണ്‍സ് നേടി. 200 ആണ് ഉയര്‍ന്ന സ്‌കോര്‍. വിരമിക്കലിന് ശേഷം ന്യൂ സൗത്ത് വെയ്‌ല്‍സ്, സറേ ടീമുകളേയും പരിശീലിപ്പിച്ചു.
IPL 2022 : ബൗളര്‍മാരെ നോക്കേണ്ടതില്ല, അയാളെ പോലെ ബാറ്റ് ചെയ്യൂ; റിഷഭ് പന്തിനോട് രവി ശാസ്‌ത്രി
