Asianet News MalayalamAsianet News Malayalam

ഇനിയും ധോണിയെ കാത്തിരിക്കരുത്; ലോകകപ്പ് ടീമില്‍ അവസരം നല്‍കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം

ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഒരിക്കലും ധോണിയെ ലോകകപ്പ് ടീമിലെടുക്കില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
 

Former India cricketer on dhoni's return to national team
Author
Chennai, First Published Apr 12, 2020, 10:52 AM IST

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗായിരുന്നു എം എസ് ധോണിക്ക് ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള ഏക വഴി. എന്നാല്‍ ടൂര്‍ണമെന്റ് അനിശ്ചിത്വത്തില്‍ ആയതോടെ ധോണിയുടെ തിരിച്ചുവരവും അവതാളത്തിലായി. ഇപ്പോള്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. 

ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഒരിക്കലും ധോണിയെ ലോകകപ്പ് ടീമിലെടുക്കില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ഐപിഎല്‍ സംഭവിച്ചില്ലെങ്കില്‍ ധോണി ദേശീയ ടീമിലെത്താനുള്ള സാധ്യത വളരെ വിരളമാണ്. ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ധോണിയെ ടീമിലേക്ക് പരിഗണിക്കില്ല. കെ എല്‍ രാഹുലിനാണ് വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ അര്‍ഹത. ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തും. 

പന്ത് പ്രതിഭയുള്ള താരമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ധോണിക്ക് ഇപ്പോഴും മികച്ച ഫിറ്റ്നസുണ്ട്, ഇതിഹാസമാണ്, മിടുക്കനുമാണ്. പക്ഷെ, ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ ധോണി ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയില്ല. ഇന്ത്യന്‍ ടീമിനാണ് നിങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വ്യക്തികള്‍ക്കു രണ്ടാംസ്ഥാനം മതി.'' ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി. 

ധോണിയുടെ കരിയര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ഇപ്പോള്‍ നിര്‍ബന്ധിച്ചു വിരമിപ്പിക്കരുതെന്നുമാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനും പ്രമുഖ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios