Asianet News MalayalamAsianet News Malayalam

കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്ന സമയം വിദൂരമല്ല, രോഹിത് നയിക്കട്ടെ; മുന്‍ ചീഫ് സെലക്റ്റര്‍

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം മാത്രമേ ചെയ്യൂവെന്നും  രോഹിത്തിന് ക്യാപ്റ്റന്‍സി കൈമാറിയാല്‍ അത് ബഹുമാനമര്‍ഹിക്കുമെന്നും മോറെ കൂട്ടിച്ചേര്‍ത്തു.

Former Indian Chief Selector says Kohli will say enough, let him lead the side
Author
Mumbai, First Published May 29, 2021, 8:19 PM IST

മുംബൈ: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കണമെന്ന് വാദിക്കുന്നവര്‍ നിരവധിയാണ്. കോലി ടെസ്റ്റില്‍ മാത്രം നയിച്ചാല്‍ മാത്രം മതിയെന്നാണ് പലരുടെയും അഭിപ്രായം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നാല് കിരീടങ്ങളിലേക്ക് നയിച്ചത് രോഹിത്തായിരുന്നു. കോലിക്കാവട്ടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരിക്കല്‍ പോലും കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിട്ടില്ല. രോഹിത്തിനെ ക്യാപ്റ്റനാക്കുമെന്ന് പറയുന്നതിലെ അടിസ്ഥാനം ഈ വസ്തുത തന്നെ.

മുന്‍ ചീഫ് സെലക്റ്ററായ കിരണ്‍ മോറെയും ഈ അഭിപ്രായക്കാരനാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം കോലിക്ക് ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നാണ് മോറെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എനിക്ക് തോന്നുന്നത് അധികം വൈകാതെ രോഹിത് ഇന്ത്യയെ ക്യാപ്റ്റനാകുമെന്നാണ്. ധോണിയുടെക കീഴില്‍ വളര്‍ന്ന കോലി സമര്‍ത്ഥനായ ക്യാപ്റ്റനാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എത്രകാലം ക്യാപ്റ്റനായി തുടരണമെന്ന് കോലിയും കൂടി ചിന്തിക്കണം. ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഒരു തീരുമാനമുണ്ടാകുമെന്ന് കരുതാം.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ ക്രിക്കറ്റിലും ഫലപ്രദമാവും. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം. മൂന്ന് ഫോര്‍മാറ്റിലും നയിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നയിച്ചാല്‍ മാത്രം പോര, മികച്ച പ്രകടനം നടത്തുകയും വേണം. കോലി ഇതെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കുന്നുമുണ്ട്. എന്നാല്‍, ഇതൊക്കെ ധാരാളമാണെന്ന് കോലി പറയുന്ന ഒരു സമയം വരും. അന്ന് രോഹിത്തിനോട് സ്ഥാനമേറ്റെടുക്കാന്‍ കോലി പറയും.'' മോറെ പറഞ്ഞു. 

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം മാത്രമേ ചെയ്യൂവെന്നും  രോഹിത്തിന് ക്യാപ്റ്റന്‍സി കൈമാറിയാല്‍ ആ തീരുമാനം ഏറെ ബഹുമാനമര്‍ഹിക്കുമെന്നും മോറെ കൂട്ടിച്ചേര്‍ത്തു. ''രോഹിത് നന്നായി നയിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്.'' മോറെ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios