മെല്‍ബണ്‍: ഡോണ്‍ ബ്രാഡ്മാന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലുണ്ടായ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ റിക്കി പോണ്ടിംഗാണെന്ന് മുന്‍താരം ഗ്രെഗ് ചാപ്പല്‍. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പോണ്ടിംഗിന് കീഴിലേ സ്ഥാനമെയുള്ളൂയെന്നും ഇന്ത്യയുടെ മുന്‍കോച്ചുകൂടിയായ ചാപ്പല്‍ പറഞ്ഞു. 

സ്മിത്തും വാര്‍ണറുമാണ് ഓസീസ് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ എന്ന ചര്‍ച്ച സജീവമാവുന്നതിനിടെയാണ് ചാപ്പലിന്റെ വെളിപ്പെടുത്തല്‍. ഓസീസിനെ രണ്ട് ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പോണ്ടിംഗ് 168 ടെസ്റ്റില്‍ നിന്ന് 13,378 റണ്‍സും 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സും നേടിയിട്ടുണ്ട്. 

ഏകദിനത്തില്‍ നാല്‍പ്പത്തിയൊന്നും ടെസ്റ്റില്‍ മുപ്പതും സെഞ്ച്വറിയും പോണ്ടിംഗ് നേടിയിട്ടുണ്ട്.