മോഡലിങ്ങിന്റെ വേദി കൂടിയാണ് കായികലോകം. ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് മോഡലിങ്ങില്‍ ശ്രദ്ധിക്കുന്ന നിരവധി താരങ്ങള്‍. അതിലൊന്നാമനാണ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ. ഗ്രൗണ്ടിന് പുറത്താണ് സ്റ്റൈലിഷാണ് താരം.
മുംബൈ: മോഡലിങ്ങിന്റെ വേദി കൂടിയാണ് കായികലോകം. ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് മോഡലിങ്ങില്‍ ശ്രദ്ധിക്കുന്ന നിരവധി താരങ്ങള്‍. അതിലൊന്നാമനാണ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ. ഗ്രൗണ്ടിന് പുറത്താണ് സ്റ്റൈലിഷാണ് താരം. ശരീരം, ടാറ്റു, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം താരം ശ്രദ്ധിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്ന യുവതാരങ്ങള്‍ ഇതെല്ലാം കണ്ടാണ് വളരുന്നത്. പലരുടെയും ആരാധനാപാത്രമാണ് ഹാര്‍ദികിനെ പോലെയുള്ള താരങ്ങള്‍.
ഹാര്‍ദിക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരവും കോച്ചും സെലക്റ്ററുമൊക്കെയായ സന്ദീപ് പാട്ടീല്‍. യുവതാരങ്ങള്‍ ആരും ഹാര്‍ദിക്കിനെ മാതൃകയാക്കരുതെന്നാണ് പാട്ടീല്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഹാര്‍ദിക്കിനെ അല്ല രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെയാണ് യുവക്രിക്കറ്റര്‍മാര്‍ മാതൃകയാക്കേണ്ടത്. അജിന്‍ക്യ രഹാനെയെ പോലെയുള്ള താരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. സ്വന്തം പ്രകടനത്തിലായിരിക്കണം യുവാക്കളുടെ ശ്രദ്ധ. പുറംമോടിയെ കുറിച്ച് ചിന്തിക്കരുത്.
മത്സരത്തിനിടെ സണ്‍ക്രീം ഉപയോഗിക്കുന്നത് പോലും ഒരുതരം പൊങ്ങച്ചം കാണിക്കലാണ്. ഞങ്ങളുടെ കാലത്ത് ചര്‍മസംരക്ഷണ വസ്തുക്കളോ സണ്‍ക്രീമോ ഉപയോഗിച്ചിരുന്നില്ല. ഇന്ന സ്‌കൂള്‍ തലത്തില്‍ നടക്കുന്ന ക്രിക്കറ്റില്‍ പോലും കുട്ടികള്‍ സണ്‍ക്രീം പുരട്ടുന്നു. ഇത്തരം കോമാളിത്തരങ്ങള്‍ അവസാനിപ്പിക്കണം.'' ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റിലും 45 ഏകദിനങ്ങളിലും പാഡ് കെട്ടിയ പാട്ടീല്‍ പറഞ്ഞുനിര്‍ത്തി.
