ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവുന്നതും പാക് ക്യാപ്റ്റന്‍ തന്നെയായിരിക്കും. പാക് താരത്തെ പ്രതിരോധിക്കാന്‍ പോന്ന ബൗളര്‍മാരും ഇന്ത്യന്‍ ടീമിലുണ്ട്. ബാബറിനെ കുടുക്കുന്ന ഇന്ത്യന്‍ ബൗളറെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്.
കൊളംബൊ: ശനിയാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടുന്നത്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരമാണിത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. പാക് നിരയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന താരങ്ങള്‍ നിരവധിയുണ്ട്. ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം എന്നിവരെല്ലാം അപകടകാരികളാണ്. ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ ബാബര്‍ 151 റണ്‍സാണ് നേടിയത്.
ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവുന്നതും പാക് ക്യാപ്റ്റന്‍ തന്നെയായിരിക്കും. പാക് താരത്തെ പ്രതിരോധിക്കാന്‍ പോന്ന ബൗളര്‍മാരും ഇന്ത്യന്‍ ടീമിലുണ്ട്. ബാബറിനെ കുടുക്കുന്ന ഇന്ത്യന്‍ ബൗളറെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. മുഹമ്മദ് ഷമിയുടെ പേസില്‍ നിന്ന് ബാബറിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് കൈഫ് പറയുന്നത്. കൈഫിന്റെ വാക്കുകള്‍... ''ഷമി മികച്ച ബൗളറാണ്. ഇപ്പോള്‍ മികച്ച ഫോമിലുമാണ്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലും അദ്ദേഹം നന്നായി ബൗളിംഗ് കൈകാര്യം ചെയ്തു. ഐപിഎല്ലിലും ഷമി നന്നായി പന്തെറിഞ്ഞു. അതുകൊണ്ടുതന്നെ ബാബറിന് കാര്യങ്ങള്‍ ലളിതമായിരിക്കില്ല.'' കൈഫ് പറഞ്ഞു.
ഷമിക്ക് പുറമെ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പന്തെടുക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലുണ്ടാവും. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിലെത്തും.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.
കാത്തിരിപ്പ് വെറുതെയാകുമോ? ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം നടക്കാനുള്ള സാധ്യത മങ്ങുന്നു!
