രാഹുലിന് പകരം സഞ്ജു ഏഷ്യാ കപ്പ് കളിക്കുമോ? വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം
സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സഞ്ജു ടീമിനൊപ്പമുള്ളത്. രാഹുലിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യവുമുണ്ട്. എന്നാല്‍ അവസാന തീരുമാനം ടീം മാനേജ്‌മെന്റിന്റേത് ആയിരിക്കും.

ബംഗളൂരു: കെ എല്‍ രാഹുലിന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവുമെന്നുള്ള വാര്‍ത്ത അല്‍പസമയം മുമ്പാണ് പുറത്തുവന്നത്. ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യം പുറത്തുവിട്ടത്. പകരം ആര് കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. നിലവില്‍ ഇഷാന്‍ കിഷന്‍ പ്ലയിംഗ് ഇലവില്‍ സ്ഥാനം കണ്ടെത്താനാണ് സാധ്യത. എന്നാല്‍ കിഷന്‍ മുന്‍നിര താരമാണ്. രാഹുലാവട്ടെ അടുത്തകാലത്ത് മധ്യനിരയിലാണ് കളിച്ചിരുന്നതും.
പിന്നെ ടീമിനൊപ്പമുള്ളത് സഞ്ജു സാംസണണാണ്. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സഞ്ജു ടീമിനൊപ്പമുള്ളത്. രാഹുലിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യവുമുണ്ട്. എന്നാല്‍ അവസാന തീരുമാനം ടീം മാനേജ്‌മെന്റിന്റേത് ആയിരിക്കും. ഇഷാന്‍ ടീമിലെത്തിയാല്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ശുഭ്മാന്‍ ഗില്‍ മൂന്നാമനും വിരാട് കോലി നാലാം സ്ഥാനത്തും കളിക്കേണ്ടി വരും. സഞ്ജു ടീമിലെത്തുമോയെന്നുള്ള ചോദ്യത്തിന് ഉത്തരം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍.
ഇപ്പോള്‍ സഞ്ജു ഏഷ്യാ കപ്പില്‍ കളിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍. ''ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണത്. കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ഒരു ചില ആശയക്കുഴപ്പങ്ങളുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ടീമിലുണ്ട്. രാഹുല്‍ പരിക്കില്‍ നിന്ന് മാറിവരുന്നേയുള്ളു. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരങ്ങൡ ഒരാളാണ് രാഹുല്‍. അദ്ദേഹത്തിന് സമയം കൊടുക്കണം. മതിയായ അവസരങ്ങള്‍ ഉണ്ടായിരിക്കണം. ശരിയാണ് വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ലോകകപ്പിന് മുമ്പ് രാഹുലിന് മതിയായ അവസരം നല്‍കണം.'' മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.
ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെ നേരിട്ടെത്തി പ്രചോദിപ്പിച്ച് റിഷഭ് പന്ത്- വീഡിയോ