മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയാണോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണോ മികച്ച താരമെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം മുട്ടും. ഈയടുത്ത് ടൈംസ് നൗ നല്‍കിയ പോളില്‍ കൂടുതല്‍ ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയത് രോഹിത്തിനായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് വരുമ്പോല്‍ രോഹിത് ഒരുപടി മുന്നിലാണെന്നായിന്നു പോളില്‍ പലരും പറഞ്ഞത്. അടുത്തിടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും രോഹിത്തിനെ കോലിയേക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്തിയിരുന്നു. 

എന്ത് വേണമെങ്കിലും തരാം, അങ്ങനെ ചെയ്യരുത്; അന്ന് ധോണി എന്നോട് അപേക്ഷിച്ചു; വെളിപ്പെടുത്തലുമായി ഹെയ്ഡന്‍

ഇപ്പോള്‍ ഇരുവരുമായി ബന്ധപ്പെട്ട ഒരു രസകരമായ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ദിവസം 'സ്‌പോര്‍ട്‌സ്‌ക്രീന്‍' എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്. ചോദ്യം ഇങ്ങനെയായിരുന്നു. ''ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ടു ടീമിലാണെന്നു കരുതുക. ഇരുവരും കളിക്കുന്ന ടീമുകളുടെ മത്സരം ഓരേ സ്ഥലത്ത് രണ്ടു മൈതാനങ്ങളിലായി നടക്കുന്നു. ഇതില്‍ ആരുടെ മത്സരം കാണാനാണ് നിങ്ങള്‍ പോകുക? 

വിളിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്; ആഗ്രഹം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

രോഹിത് ശര്‍മ എന്നായിരുന്നു കൈഫിന്റെ മറുപടി. മുന്‍താരത്തിന്റെ വിശദീകരണം ഇങ്ങനെ... ''ശരിയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ മികച്ച റെക്കോഡുകളുണ്ട്. കോലിയുടെ മറ്റൊരു തലമാണ്. എങ്കിലും ഏതൊരു ബോളറെയും നേരിടുമ്പോള്‍ രോഹിത്തിന്റെ ഭംഗി കോലിയുടെ ബാറ്റിങ്ങിനില്ല. പന്തിനെ തലോടുന്നത് പോലാണ് അയാളുടെ ബാറ്റിങ്. ഒരു മൃദു സ്പര്‍ശത്തോടെ രോഹിത് പന്ത് ബൗണ്ടറിക്കപ്പുറമെത്തിക്കുന്നു. അത്രത്തോളം ഭംഗിയാണ് രോഹിത്തിന്റെ ബാറ്റിങ്. ഒരുപാട് ശ്രമമെടുത്താണ് രോഹിത് ബാറ്റ് ചെയ്യുന്നതെന്ന് തോന്നിക്കുകയേ ഇല്ല.'' കൈഫ് പറഞ്ഞുനിര്‍ത്തി.