സഞ്ജുവിന് വീണ്ടും ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരമുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ശ്രേയസിന്റെ പരിക്ക് തന്നെയാണ് അതിന് കാരണം.

മുംബൈ: ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സഞ്ജു സാംസണെ ഏകദിന ലോകകപ്പിനുള്ളി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പതിനഞ്ചംഗ ടീമില്‍ പകരം വന്നത് സൂര്യകുമാര്‍ യാദവായിരുന്നു. പരിക്കില്‍ നിന്നും മോചിതനായ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ടീമിലെത്തി. രാഹുല്‍ വന്നതോടെ ഏഷ്യാ കപ്പ് ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിനെ നാട്ടിലേക്കയിച്ചു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിന് ഇടം ലഭിച്ചില്ല. റുതുരാജ് ഗെയ്കവാദാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

സഞ്ജുവിന് വീണ്ടും ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരമുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ശ്രേയസിന്റെ പരിക്ക് തന്നെയാണ് അതിന് കാരണം. ഏഷ്യാ കപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് പാകിസ്ഥാനെതിരെ കളിച്ചിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. നേപ്പാളിനെതിരെ ബാറ്റിംഗിന് അവസരം ലഭിച്ചതുമില്ല. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ശ്രേയസിന് പരിക്കേറ്റു.

പുറം വേദനയെ തുടര്‍ന്ന് ശ്രേയസ് കളിക്കില്ലെന്ന് രോഹിത് വ്യക്തമാക്കി. പിന്നീട്, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും താരം കളിച്ചില്ല. ഇതുതന്നെയാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമാകുന്നത്. മഞ്ജരേക്കര്‍ പറയുന്നതിങ്ങനെ... ''സഞ്ജുവിന് എല്ലാ പ്രതീക്ഷയും നഷ്ടമായില്ലെന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. കാരണം, ശ്രേയസിന് പകരക്കരാനെ കണ്ടത്തേണ്ടതുണ്ട്. സഞ്ജു റഡാറിന് കീഴിലുണ്ടാകുമെന്ന് ഉറപ്പാണ്.'' മഞ്ജരേക്കര്‍ പറഞ്ഞു.

മതിയായ വിശ്രമം ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ''അടുത്തിടെ നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേറ്റു. വിശ്രമില്ലാതെ, കളിക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. ശരിയാണ് ടി20 ഫോര്‍മാറ്റില്‍ അധികസമയം ഫീല്‍ഡില്‍ ചെലവഴിക്കേണ്ടതില്ല. എന്നാല്‍ കൂടുതല്‍ ശാരീരിക കരുത്ത് ആവശ്യമാണ്. കെ എല്‍ രാഹുലിനും പരിക്കേറ്റത് ഇതുകൊണ്ടാണ്.'' മഞ്ജരേക്കര്‍ പറഞ്ഞു. 

ഏഷ്യാ കപ്പ് ക്യാംപ് വിട്ട സഞ്ജു ഇപ്പോള്‍ യുഎഇയില്‍ അവധികാലം ആഘോഷിക്കുകയാണ്. വൈകാതെ അദ്ദേഹം തിരിച്ചെത്തും.

അബോട്ട്, ഓസീസിന്റെ സൂപ്പര്‍ മാന്‍! എടുത്തത് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? തലയില്‍ കൈവച്ച് ജാന്‍സന്‍