Asianet News MalayalamAsianet News Malayalam

'ബിഷ്‌ണോയ് എന്തിന്? പകരം ഷമി ടീമില്‍ വേണമായിരുന്നു'; ഇന്ത്യന്‍ പേസര്‍ക്കായി വാദിച്ച് മുന്‍താരം

ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ താനായിരുന്നെങ്കില്‍ തീര്‍ച്ചയായും ഷമിയെ ഉള്‍പ്പെടുത്തുമായിരുന്നുവെന്നാണ് ശ്രീകാന്ത് പറയുന്നത്.

Former Indian cricketer supports Mohammed Shami after axed from Asia Cup
Author
Chennai, First Published Aug 10, 2022, 12:53 PM IST

ചെന്നൈ: മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സീനിയര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താത്തില്‍ പലരും അത്ഭുതം കൂറിയിരുന്നു. എന്നാല്‍ യുഎഇ പിച്ചുകളില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഷമിക്കുള്ളത്. പുതിയ പന്തില്‍ വിക്കറ്റെടുക്കാന്‍ ഷമി ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിനും ഇതുകണ്ടതാണ്. 

ഇപ്പോള്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ താനായിരുന്നെങ്കില്‍ തീര്‍ച്ചയായും ഷമിയെ ഉള്‍പ്പെടുത്തുമായിരുന്നുവെന്നാണ് ശ്രീകാന്ത് പറയുന്നത്. ''ഷമി ഒഴിവാക്കാന്‍ പറ്റാത്ത താരമാണ്. ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ തീര്‍ച്ചയായും ഷമി ടീമില്‍ കാണുമായിരുന്നു. മാത്രമല്ല, അക്‌സര്‍ പട്ടേലിനേയും ടീമില്‍ ഉള്‍പ്പെടുത്തും. രവി ബിഷ്‌ണോയ് എന്തെ പരിഗണനയില്‍ ഉണ്ടാവില്ല.'' ശ്രീകാന്ത് പറഞ്ഞു. 

താങ്കളൊരു വിസ്മയതാരം തന്നെ! ടി20 ക്രിക്കറ്റിലെ അത്ഭുതനേട്ടം സ്വന്തമാക്കി പൊള്ളാര്‍ഡിനെ അഭിനന്ദിച്ച് ബുമ്ര

ഇപ്പോള്‍ പ്രഖ്യാപിച്ച ടീം മികച്ചതാണെന്നും ശ്രീകാന്ത് പറഞ്ഞു. ''ഏഷ്യാ കപ്പിനുള്ള ടീം തന്നെയായിക്കും ലോകകപ്പിലും കളിക്കുക. വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. ടീം മികച്ചതാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അക്‌സര്‍ പട്ടേല്‍ ആദ്യ പതിനഞ്ചില്‍ വരാത്തത് വേദനയാണ്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ നന്നായി പന്തെറിയാന്‍ അവന് സാധിക്കും. മികച്ച ഓള്‍ റൗണ്ടറാണ് അക്‌സര്‍. ഓള്‍റൗണ്ടറായി കളിക്കാന്‍ സാധിക്കുന്ന ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്തിയതു നല്ല കാര്യമാണ്. എന്നാല്‍ ഒരു പേസര്‍ കൂടി ടീമില്‍ വേണമായിരുന്നു.'' ശ്രീകാന്ത് വിശദീകരിച്ചു. 

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം ഒരിക്കല്‍ പോലും അദ്ദേഹം ഇന്ത്യയുടെ ടി20 ജേഴ്‌സിയണിഞ്ഞിട്ടില്ല. നേരത്തെ, ഷമിയെ ഉള്‍പ്പെടുത്താത് നല്ല കാര്യമെന്ന് മുന്‍ പാകിസ്ഥാന്‍ താര സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കിയിരുന്നു. യുഎഇയില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഷമിക്കെന്നാണ് ബട്ട് പറയുന്നത്. അതുകൊണ്ടുതന്നെയാണ് താരത്തെ ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കിയതെന്നാണ് ബട്ടിന്റെ അഭിപ്രായം. ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. 

വിരമിച്ചില്ല, എന്നാല്‍ അതുപോലെ! കരാറില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട്

ഇന്ത്യന്‍ ടീം:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.
 

Follow Us:
Download App:
  • android
  • ios