ആഷസ് പരമ്പരയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. വിക്കറ്റിന് പിന്നിലും ഒരു ക്യാപ്റ്റനെന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിലും പെയ്ന്‍ പരാജയമായിരുന്നു.
ലണ്ടന്‍: ആഷസ് പരമ്പരയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. വിക്കറ്റിന് പിന്നിലും ഒരു ക്യാപ്റ്റനെന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിലും പെയ്ന്‍ പരാജയമായിരുന്നു. മാത്രമല്ല റിവ്യൂ സിസ്റ്റം കൃത്യമായി ഉപയോഗിക്കാനും വെയ്ഡിന് സാധിച്ചില്ല. പലതും പരാജയമായിരുന്നു.
ഡിആര്‍എസ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ പെയ്‌നിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അദ്ദേഹം പറയുന്നതിങ്ങനെ... ''ഡിആര്‍എസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കണമെങ്കില്‍ ആദ്യം പെയ്ന്‍ വിളിക്കേണ്ടത് ധോണിയെയാണ്. അദ്ദേഹം തന്റെ ക്ലാസുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ഡിആര്‍എസിനെക്കുറിച്ചു നിങ്ങള്‍ക്കും പഠിക്കാം.'' ട്വിറ്ററിലായിരുന്നു ചോപ്രയുടെ പരാമര്‍ശം.
ഡിആര്‍എസിന്റെ കാര്യത്തില്‍ തനിക്കു കുറച്ചു കാര്യങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ടെന്ന് പെയ്ന്‍ തന്നെ പറഞ്ഞിരുന്നു. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജോ ഡെന്‍ലി, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കെതിരായ റിവ്യൂ തെറ്റായിരുന്നു.
