2011 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ടീമിനെ നയിക്കുക. എന്നാല്‍ ഓസീസിന് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടികൊടുത്ത റിക്കി പോണ്ടിംഗ് പന്ത്രണ്ടാനാണ്.

മുംബൈ: എക്കാലത്തേയും മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. നാല് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ജാഫര്‍ തന്റെ മികച്ച ടീമിനെ പ്രഖ്യാപിച്ചത്. 2011 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ടീമിനെ നയിക്കുക. എന്നാല്‍ ഓസീസിന് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടികൊടുത്ത റിക്കി പോണ്ടിംഗ് പന്ത്രണ്ടാനാണ്. ആരാധകരെ അമ്പരപ്പിച്ചതും ഇക്കാര്യം തന്നെ.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം രോഹിത് ശര്‍മയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി മുന്‍ വിന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇറങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് നാലാം നമ്പറില്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് അഞ്ചാം സ്ഥാനത്ത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് അടുത്തതായെത്തും. വിക്കറ്റ് കീപ്പര്‍ കൂടിയായ ധോണി പിന്നാലെ വരും. വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ജോയല്‍ ഗാര്‍ണര്‍ എന്നിവരും ടീമിലുണ്ട്. ഷെയ്ന്‍ വോണ്‍ അല്ലെങ്കില്‍ വസീം ജാഫര്‍ ഇവരില്‍ ഒരാള്‍ സ്പിന്നറായി ടീമിലെത്തും.

ടീം ഇങ്ങനെ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിവിയന്‍ റിച്ചാര്‍ഡ്‌സ്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, എം എസ് ധോണി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), വസീം അക്രം, ജോയര്‍ ഗാര്‍നര്‍, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍/ സഖ്‌ലെയ്ന്‍ മുഷ്താഖ്. റിക്കി പോണ്ടിംഗ് (പന്ത്രാണ്ടമന്‍).

Scroll to load tweet…