ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്തെടുത്ത പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

പൂനെ: രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണെ (Sanju Samson) പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്തെടുത്ത പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതോടെ മുന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്ത്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം സഞ്ജുവിനെ പ്രകീര്‍ത്തിച്ച രംഗത്തെത്തി. 

Scroll to load tweet…

ഇതില്‍ ശ്രീകാന്തിന്റെ വാക്കുകള്‍ എടുത്തുപറയേണ്ടതുണ്ട്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ.. ''ദൈവമേ, എന്തൊരു കഴിവാണ് അവന്. നിങ്ങളുടെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല.'' ശ്രീകാന്ത് കുറിച്ചിട്ടു.

Scroll to load tweet…

ഹര്‍ഭജനും സഞ്ജുവിനെ പ്രശംസിക്കാന്‍ മറന്നില്ല. ''രാജസ്ഥാന്‍ റോയല്‍സിന്റെ ഗംഭീര പ്രകടനമാണ്. സഞ്ജുവിന്റെ പ്രകടനം എടുത്തു പറയേണ്ടിരിക്കുന്നു. യൂസ്‌വേന്ദ്ര ചാഹല്‍ നന്നായി പന്തെറിയുകയും ചെയ്തു. എനിക്ക് അദ്ദേഹം തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്്.'' ഹര്‍ഭജന്‍ കുറിച്ചിട്ടു.

Scroll to load tweet…


ഹൈദാരാബാദിനെതിരെ 61 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. സഞ്ജുവിന് പുറമെ ദേവ്ദത്ത് പടിക്കല്‍ (41 പന്തില്‍ 21) മികച്ച പ്രകടനം പുറത്തെടുത്തു. നാലാം വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 

Scroll to load tweet…

ഇതിനിടെ സഞ്ജു ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്‌സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്‌സണെയാണ് താരം മറികടന്നത്. 110 സിക്‌സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. 

Scroll to load tweet…

ഇക്കാര്യത്തില്‍ ജോസ് ബട്‌ലര്‍ മൂന്നാമതാണ്. 69 സിക്‌സാണ് ഇംഗ്ലീഷ് താരത്തിന്റെ അക്കൗണ്ടില്‍. നിലവില്‍ രാജസ്ഥാന്‍- ഹൈദരാബാദ് മത്സരത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…