Asianet News MalayalamAsianet News Malayalam

മലിംഗയെ മുംബൈ റാഞ്ചിയപ്പോള്‍ പകരം മുംബൈ പരിശീലകനെ ടീമിലെത്തിച്ച് തിരിച്ചടിച്ച് രാജസ്ഥാന്‍ റോയല്‍സ്

മുംബൈക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടനേട്ടങ്ങളിലും ബോണ്ട് പങ്കാളിയായിരുന്നു.2012 മുതല്‍ 2015വരെ ന്യൂസിലന്‍ഡിന്‍റെ ബൗളിംഗ് പരിശീലകനായും ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Former New Zealand great Shane Bond joins Rajasthan Royals as bowling coach gkc
Author
First Published Oct 23, 2023, 1:45 PM IST | Last Updated Oct 23, 2023, 1:45 PM IST

ജയ്പൂര്‍: ഐപിഎല്ലിന് മുമ്പ് നിര്‍ണായക നീക്കവുമായി സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് പരിശീലകനായ ഷെയ്ന്‍ ബോണ്ടിനെ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. കഴിഞ്ഞ ആഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് പരിശീലക പദവി ഒഴിയുന്ന കാര്യം ബോണ്ട് അറിയിച്ചത്.

ഒമ്പത് വര്‍ഷമായി മുംബൈയുടെ ബൗളിംഗ് പരിശീലകനായിരുന്നു ന്യൂസിലന്‍ഡ് താരമായിരുന്ന ഷെയ്ന്‍ ബോണ്ട്. രാജസ്ഥാന്‍റെ പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ചതിനൊപ്പം ബോണ്ടിന് സഹ പരിശീലകന്‍റെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

റണ്‍വേട്ടയില്‍ മുന്നിലെത്തി കോലി, രോഹിത് തൊട്ടുപിന്നില്‍; വിക്കറ്റ് വേട്ടയില്‍ ബുമ്ര രണ്ടാമത്

മുംബൈക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടനേട്ടങ്ങളിലും ബോണ്ട് പങ്കാളിയായിരുന്നു.2012 മുതല്‍ 2015വരെ ന്യൂസിലന്‍ഡിന്‍റെ ബൗളിംഗ് പരിശീലകനായും ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ പേസ് ആക്രമണ നിരയായ ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍, ഒബേദ് മക്‌ക്കോയ്, കെ എം ആസിഫ്, കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയെ ആകും ബോണ്ട് പരിശീലകിപ്പിക്കുക.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ഷെയ്ൻ ബോണ്ടിനെ രാജസ്ഥാന്‍ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ടീം ഡയറക്ടറായ കുമാര്‍ സംഗക്കാര പറഞ്ഞു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ താരം ലസിത് മലിംഗയായിരുന്നു രാജസ്ഥാന്‍റെ ബൗളിംഗ് പരിശീലകന്‍. അടുത്ത സീസണില്‍ മലിംഗ വീണ്ടും മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് പരിശീലകനായി പോകുന്നതിനാലാണ് രാജസ്ഥാന്‍ പകരക്കാരനെ തേടിയത്. അത് മുംബൈയുടെ ബൗളിംഗ് കോച്ച് ആയ ഷെയ്ന്‍ ബോണ്ട് തന്നെയായത് മറ്റൊരു യാദൃശ്ചികതയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios