റണ്‍വേട്ടയില്‍ മുന്നിലെത്തി കോലി, രോഹിത് തൊട്ടുപിന്നില്‍; വിക്കറ്റ് വേട്ടയില്‍ ബുമ്ര രണ്ടാമത്
ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി ഇന്നലെ ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സടിച്ചു. രോഹിത് ആകട്ടെ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

ധരംശാല: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് സെഞ്ചുറി നഷ്ടമായെങ്കിലും റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി വിരാട് കോലി. അഞ്ച് കളികളില്‍ 118 ശരാശരിയില്‍ 354 റണ്‍സടിച്ചാണ് കോലി ഒന്നാമതെത്തിയത്. അഞ്ച് കളികളില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. നാലു കളികളില്‍ 294 റണ്‍സ് നേടിയ പാക് താരം മുഹമ്മദ് റിസ്‌വാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് അഫ്ഗാനെതിരെ തിളങ്ങിയാല്‍ റിസ്‌വാന് രോഹിത്തിനെയും കോലിയെയും മറികടക്കാനാവും.
ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി ഇന്നലെ ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സടിച്ചു. രോഹിത് ആകട്ടെ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
ബാറ്റിംഗില്‍ ആദ്യ 15ല്‍ കോലിയും രോഹിത്തുമല്ലാതെ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരുമില്ല. ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്ര(290), ഡാരില്‍ മിച്ചല്‍(268), ഡെവോണ്‍ കോണ്‍വെ(249) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മൂന്ന് കിവീസ് താരങ്ങള്‍. ആദ്യ 15ല്‍ നാല് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുമുണ്ട്. ക്വിന്‍രണ്‍ ഡീകോക്ക്(233), ഏയ്ഡന്‍ മാര്‍ക്രം(205), റാസി വാന്‍ഡര്‍ ദസ്സന്‍(198), ഹെന്‍റിച്ച് ക്ലാസന്‍(198) എന്നിവരുണ്ട്.
'അവനെക്കാള്‍ മികച്ചൊരു ഫിനിഷറില്ല'; ധോണിക്കുനേരെ ഒളിയമ്പെയ്ത് കോലിയെ വാഴ്ത്തി ഗൗതം ഗംഭീര്‍
വിക്കറ്റ് വേട്ടയില്‍ ന്യൂസിലന്‍ഡിന്‍റെ മിച്ചല്‍ സാന്‍റ്നറാണ് ഒന്നാമത്. അഞ്ച് കളികളില്‍ 12 വിക്കറ്റുമായാണ് സാന്‍റ്നര്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് കളികളില്‍ എട്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ്, അഞ്ച് കളികളില്‍ ഏഴ് വിക്കറ്റെടുത്ത ഏഴ് വിക്കറ്റുമായി രവീന്ദ്ര ജഡേജ എന്നിവരും ആദ്യ 15ല്‍ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക