Asianet News MalayalamAsianet News Malayalam

പാക് ടീമില്‍ ഐക്യമില്ല, തന്നിഷ്ടം പോലെയാണ്! ഏഷ്യാ കപ്പ് തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം

ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. ഇന്ത്യ, ശ്രീലങ്ക എന്നിവരോട് ബാബര്‍ അസമും സംഘവും പരാജയപ്പെടുകയായിരുന്നു.

former pakistan cricketer says babar azam and team not playing as unit saa
Author
First Published Sep 16, 2023, 9:52 PM IST

ഇസ്ലാമാബാദ്: കടുത്ത വിമര്‍ശങ്ങള്‍ക്കിടയിലൂടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കടന്നു പോകുന്നത്. ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിക്കെതിരെ ഒരുകൂട്ടം ആരാധകര്‍ തിരിഞ്ഞു. ടീമില്‍ ഐക്യമില്ലെന്നും എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നും മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വരുന്നുണ്ട്. സഹതാരങ്ങളില്‍ പലരും ബാബറിനെതിരാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ബാബര്‍ കുറ്റപ്പെടുത്തുന്നതിനിടെ ഷഹീന്‍ അഫ്രീദി ക്യാപ്റ്റനെതിരെ തിരിഞ്ഞിരുന്നു.

ഇപ്പോള്‍ അസ്വാരസ്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മൊയീന്‍ ഖാന്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''അത്തരത്തിലൊന്നും അറിയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ലോകകപ്പിന് മുമ്പ് അത് തിരുത്തണം. വലിയ ടൂര്‍ണമെന്റിന് മുമ്പ് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, അത് ടീമിനെ കൂടുതല്‍ ഒന്നിപ്പിക്കാന്‍ സഹായിക്കും. പക്ഷേ, ഡ്രസ്സിംഗ് റൂം വാദങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ടീമിന് നല്ലതല്ല. കളിക്കാര്‍ക്ക് ബാബറുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടീം ഡയറക്റ്ററും മുഖ്യ പരിശീലകനും കൂടെയിരിക്കണം.'' മോയിന്‍ ഖാന്‍ പറഞ്ഞു. 

അദ്ദേഹം തുടര്‍ന്നു... ''താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ നിങ്ങളെ പേരെടുത്ത് പറയും. ഞാന്‍ ക്യാപ്റ്റനാണെങ്കിലും അത്തരത്തില്‍ സംഭവിക്കും. താരങ്ങളില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുണ്ടെന്ന് ക്യാപ്റ്റന്‍ പറയാതെ പറയുന്നതാണത്. താരങ്ങള്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. പക്ഷേ, നിങ്ങളെ ശ്രദ്ധിക്കാതെ നിങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ അത് അസ്വസ്ഥനാക്കും. ബാബറിന് മാന്‍ മാനേജ്മെന്റ് വളരെ പ്രധാനമാണ്. ഏഷ്യാ കപ്പ് ടീമില്‍ ഐക്യമില്ലെന്ന് തോന്നിയിരുന്നു. താരങ്ങള്‍ ചിതറി കിടക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.'' മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. ഇന്ത്യ, ശ്രീലങ്ക എന്നിവരോട് ബാബര്‍ അസമും സംഘവും പരാജയപ്പെടുകയായിരുന്നു.

കുനീന്മേല്‍ കുരുവായി താരങ്ങളുടെ പരിക്ക്! പാകിസ്ഥാന് കനത്ത തിരിച്ചടി; യുവപേസര്‍ ഏകദിന ലോകകപ്പിനുണ്ടാവില്ല

Follow Us:
Download App:
  • android
  • ios