Asianet News MalayalamAsianet News Malayalam

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് ആശംസയുമായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍! സന്തോഷം പങ്കുവച്ച് കേശവ് മഹാരാജും

ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത് മറ്റൊരു ആശംസയായിരുന്നു. പാകിസ്ഥാനില്‍ നിന്നായിരുന്നു അത്. അതും മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

former pakistan cricketer sends wishest to ram mandri Inauguration
Author
First Published Jan 23, 2024, 4:36 PM IST

കറാച്ചി: അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇതിഹാസ ക്രിക്കറ്റ് താരങ്ങളാല്‍ സമ്പന്നമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ, മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്, ഇ്ന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തുടങ്ങിയവരൊക്കെ ചടങ്ങിനെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ പ്രതിഷ്ഠാ ചടങ്ങിന് ആശംസയുമായെത്തി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ കേശവ് മഹാരാജും പ്രതിഷ്ഠാ ചടങ്ങിന് ആശംസകള്‍ നേര്‍ന്നിരുന്നു.

എന്നാല്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത് മറ്റൊരു ആശംസയായിരുന്നു. പാകിസ്ഥാനില്‍ നിന്നായിരുന്നു അത്. അതും മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ''നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി, വാഗ്ദാനം നിറവേറ്റപ്പെട്ടു, പ്രാണ പ്രതിഷ്ഠ പൂര്‍ണമായി.'' കനേരിയ കുറിച്ചിട്ടു. അനില്‍ ദല്‍പതിനു ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ഏക ഹിന്ദു മത വിശ്വാസിയാണ് ഡാനിഷ് കനേരിയ. കനേരിയ പങ്കുവച്ച പോസ്റ്റ് വായിക്കാം..

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ശ്രീരാമന്റെ ചിത്രം പങ്കിട്ട് 'ജയ് ശ്രീ റാം' എന്ന കുറിപ്പോട്ടെ ചിത്രം പങ്കിട്ടു. ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പോസ്റ്റുകള്‍ കാണാം.. 

ശ്രീരാമന്റെ ചിത്രം പങ്കിട്ടായിരുന്നു വാര്‍ണറുടെ കുറിപ്പ്. 'ജയ് ശ്രീ റാം ഇന്ത്യ'- എന്നായിരുന്നു വാര്‍ണര്‍ പോസ്റ്റ് ചെയ്തത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ പോസ്റ്റുമായെത്തിയത്. വാര്‍ണര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കൂവെന്ന് ആരാധകര്‍ കമന്റ് ബോക്സില്‍ ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥ ഇന്ത്യന്‍ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. മുമ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഐപിഎല്ലിലെ ഏക കിരീടം നേടിയതും വാര്‍ണര്‍ക്ക് കീഴിലാണ്.

അക്കാര്യത്തില്‍ ദ്രാവിഡ് ഒരു തീരുമാനമാക്കി! രാഹുല്‍ വിക്കറ്റ് കീപ്പറാവേണ്ട; കോലിയുടെ അഭാവത്തില്‍ പുതിയ തന്ത്രം

Latest Videos
Follow Us:
Download App:
  • android
  • ios