കൊവിഡ് ബാധിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മരിച്ചു
1988ല്‍ പെഷവാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സര്‍ഫ്രാസ് 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് നേടിയിട്ടുണ്ട്. ആറ് ഏകദിന മത്സരങ്ങളില്‍ നിന്ന് 96 റണ്‍സ് നേടിയിട്ടുള്ള സര്‍ഫ്രാസ് 1994ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം പരിശീലകനായ സര്‍ഫ്രാസ് പെഷവാര്‍ സീനിയര്‍ ടീമിനെയും അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള അക്തര്‍ സര്‍ഫ്രാസിന്റെ സഹോദരന്‍ കൂടിയാണ് സഫര്‍ സര്‍ഫ്രാസ്. പത്തുമാസം മുമ്പാണ് അക്തര്‍ സര്‍ഫ്രാസ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. പാക്കിസ്ഥാനില്‍ ഇതുവരെ 5500 കൊവിഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതില്‍ 744 എണ്ണവും പെഷവാറില്‍ നിന്നാണ്. നൂറോളം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാക്കിസ്ഥാനില്‍ മരിച്ചത്.