സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലെ ദയനീയ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു റമീസ് രാജ. വെറ്ററന്‍ താരം ഷൊയ്ബ് മാലിക്കും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 

കറാച്ചി: പാകിസ്ഥാന്‍ ടി20 ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരവും കമന്റേറ്ററുമായ റമീസ് രാജ. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിലെ ദയനീയ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു റമീസ് രാജ. വെറ്ററന്‍ താരം ഷൊയ്ബ് മാലിക്കും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങളെന്നാണ് റമീസ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബാറ്റിങ്ങില്‍ ഒരിടത്ത് പോലും പാകിസ്ഥാന്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിച്ചില്ല. ഒരു മികച്ച കൂട്ടുകെട്ട് പോലും പടുത്തുയര്‍ത്താന്‍ അവര്‍ക്കായില്ല. മുസറബാനി മാത്രമായിരുന്നു സിംബാബ്‌വെ നിരയിലെ കഴിവുള്ള ബൗളര്‍. 

എന്നാല്‍ ഒട്ടും മികവില്ലാത്ത വളരെ സാധാരണമായാണ് പാക് താരങ്ങള്‍ അദ്ദേഹത്തിനെതിരെ ബാറ്റ് വീശിയത്. ഒരു ക്ലബ് തലത്തിനുള്ള ടീമിനെതിരെ പോലും ഇത്രത്തോളം ദയനീയ പ്രകടനം. അമ്പരിപ്പിക്കുന്ന കീഴടങ്ങലായിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇരുണ്ട നിമിഷം.'' റമീസ് തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ ക്രിക്കറ്റിന് വേണ്ട് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വ്യക്തമായി അറിയുന്ന അന്താരാട്ര കോച്ചിനെയാണ് മാലിക് കുറ്റപ്പെടുത്തി. ക്യാപ്റ്റന്‍ ബാബര്‍ അസം, ചീഫ് സെലക്റ്ററും ഇക്കാര്യങ്ങള്‍ വിലയിരുത്തണമെന്നും മാലിക് വ്യക്തമാക്കി. 

Scroll to load tweet…

മത്സരത്തില്‍ 18 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 119 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 78 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്ഥാന്‍.