ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. നാല് വിക്കറ്റുകളും വീഴ്ത്തിയ പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാനെ തകര്‍ത്തത്. നേരത്തെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ, പ്രസിദ്ധ് കൃഷ്ണ ഉള്‍പ്പെടെ മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.

ചെന്നൈ: ഇന്ത്യക്കെതിരെ അവസാന ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ നാലിന് 62 എന്ന നിലയിലാണ്. നാല് വിക്കറ്റുകളും വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയാണ്. ഇതില്‍ മൂന്ന് ക്യാച്ചുകള്‍ എടുത്തത് രോഹിത് ശര്‍മയും. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി (10), അസ്മതുള്ള ഒമര്‍സായ് (18) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോസ് നേടി ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അഫ്ഗാന്റെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസ്(5) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ഏഴാം ഓവറില്‍ ഇബ്രാഹിം സദ്രാനേയും (11), എട്ടാം ഓവറില്‍ റഹ്മത്ത് ഷായേയും (8) പ്രസിദ്ധ് തിരിച്ചയച്ചു. ഇതോടെ അഫ്ഗാന്‍ മൂന്നിന് 28 എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് ഡാര്‍വിഷ് റസൂലി (1) കൂടി തിരിച്ചയച്ച് പ്രസിദ്ധ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ശ്രേയസ് അയ്യര്‍ക്കായിരുന്നു ക്യാച്ച്.

നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് വഴിമാറി കൊടുത്തത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ദാര്‍വിഷ് റസൂലി, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, അള്ളാ ഗസന്‍ഫര്‍, സിയ ഉര്‍ റഹ്മാന്‍ ഷെരീഫി, ഫരീദ് അഹമ്മദ് മാലിക്.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, ഗൂര്‍ണൂര്‍ ബ്രാര്‍, പ്രസിദ് കൃഷ്ണ, പ്രിന്‍സ് യാദവ്.

YouTube video player