മുംബൈയിലെ ഘാട്കോപ്പറില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാള്‍ക്കാണ് പണം നഷ്ടമായതെന്ന് പോലീസ് പറയുന്നു.

മുംബൈ: ഐപിഎല്‍ ആവേശം പോലെ തന്നെയാണ് ആരാധകര്‍ക്ക് വിവിധ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലെ മത്സരങ്ങളും. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടെയും തട്ടിപ്പുസംഘത്തിന്‍റെ വലയില്‍ വീഴാനുള്ള സാധ്യതകള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ഡ്രീം ഇലവനില്‍ ടീം സെറ്റാക്കി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പുസംഘം മുംബൈ സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് 70000 രൂപയാണ്.

മുംബൈയിലെ ഘാട്കോപ്പറില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാള്‍ക്കാണ് പണം നഷ്ടമായതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെയാണ്. ശനിയാഴ്ചയാണ് പണം നഷ്ടമായ ആളുടെ സുഹൃത്ത് ഡ്രീം ഇലവനില്‍ ടീം സെറ്റാക്കി നല്‍കുന്ന ഒരാള്‍ ടെലഗ്രാമിലുണ്ടെന്നും ഇയാളെ സമീപിച്ചാല്‍ കോടികള്‍ സ്വന്തമാക്കാമെന്നും പറയുന്നത്. സുഹൃത്ത് പറഞ്ഞത് അനുസരിച്ച് ഇയാള്‍ ടെലഗ്രാം വഴി ബന്ധപ്പെട്ടപ്പോള്‍ ടീം സെറ്റാക്കി നല്‍കാമെന്നും അതുവഴി കോടികള്‍ സ്വന്തമാക്കാമെന്നും ഉറപ്പ് നല്‍കി. അതിനായി 20000 രൂപ അംഗത്വ ഫീസ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

മകളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ല, എന്നിട്ടും ധോണിയുടെ കളി കാണാൻ ടിക്കറ്റിനായി ആരാധകൻ മുടക്കിയത് 64000 രൂപ

അവര്‍ പറഞ്ഞതുപ്രകാരം 2000 രൂപ നല്‍കിയപ്പോള്‍ തന്‍റെ മേലുദ്യോഗസ്ഥന്‍ വിളിക്കുമെന്നും അപ്പോള്‍ ബാക്കി വിവരങ്ങള്‍ പറയുമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞ് മേലുദ്യോഗസ്ഥനെന്ന് പറയുന്നൊരാള്‍ വിളിച്ച് ഡ്രീം ഇലവനില്‍ സ്ലോട്ട് ബുക്ക് ചെയ്യാനായി 20000 രൂപ കൂടി അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതും നല്‍കി. എന്നാല്‍ പിന്നീട് വിളിച്ചു പറഞ്ഞത് ആ സ്ലോട്ട് അപ്പോഴേക്കും ബുക്ക് ആയി പോയി മറ്റൊരു സ്ലോട്ട് ബുക്ക് ചെയ്യാന്‍ 3000 കൂടി നല്‍കമെന്നായിരുന്നു. ഇതിന് പുറമെ ഡ്രീം ഇലന്‍ യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതും നല്‍കി.

ടി20 ലോകകപ്പ് നേടിയാലൊന്നും വിരമിക്കില്ല; എപ്പോള്‍ വിരമിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കി രോഹിത്

ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കോടി രൂപ സമ്മാനം അടിച്ചുവെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ പക്ഷെ 35000 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും പറഞ്ഞു. ഇത്തരത്തില്‍ 70000 രൂപയോളം നഷ്ടമായപ്പോഴാണ് സംഗതി തട്ടിപ്പാണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞതും പൊലീസില്‍ പരാതി നല്‍കിയതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക