23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് ഒരുപാട് കാലും ഇരുവരും ഒരുമിച്ച് കളിച്ചു. ഗാംഗുലി ക്യാപ്റ്റനായിരിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു ദ്രാവിഡ്.

ബംഗളൂരു: 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് ഒരുപാട് കാലും ഇരുവരും ഒരുമിച്ച് കളിച്ചു. ഗാംഗുലി ക്യാപ്റ്റനായിരിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. ഗ്രൗണ്ടിന് പുറത്തും ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന് ക്രിക്കറ്റ് ലോകത്ത് അറിയുന്ന കാര്യമാണ്. അടുത്തിടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി നിയമിതനാകുന്നത്. ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനാണ്.

ബിസിസിഐ പ്രസിഡന്റായി നിയമിതനായ ശേഷം ഗാംഗുലി കഴിഞ്ഞ ദിവസം ദ്രാവിഡിനെ കാണാനെത്തി. ഇന്നലെ ബാംഗളൂരിലായിരുന്നു ഇരുവരും നേരില്‍കണ്ടത്. എന്‍സിഎയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എന്‍സിഎയുടെ സൗകര്യമങ്ങള്‍ അഭിപ്രായങ്ങള്‍ക്കിടെയാണ് ഗാംഗുലിയുടെ സന്ദര്‍ശനം.

എന്‍സിഎയുടെ കീഴിലൊരുങ്ങുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ സ്ഥലവും ഗാംഗുലി സന്ദര്‍ശിച്ചു. 40 ഏക്കര്‍ സ്ഥലത്ത് മൂന്ന് ഗ്രൗണ്ടുകളും ഹോസ്റ്റല്‍ സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ കേന്ദ്രം. കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുക. ഗാംഗുലി- ദ്രാവിഡ് പുതിയ കൂട്ടുകെട്ട് ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നാണ് രവി ശാസ്ത്രിയും വി വി എസ് ലക്ഷ്മണനും പറയുന്നത്.