മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ കനത്ത നഷ്ടമാണ് ഐപിഎല്‍ ടീമാണ് ഡല്‍ഹി കാപിറ്റല്‍സിന്.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ കനത്ത നഷ്ടമാണ് ഐപിഎല്‍ ടീമാണ് ഡല്‍ഹി കാപിറ്റല്‍സിന്. കഴിഞ്ഞ സീസണ്‍ മുതല്‍ ഡല്‍ഹിയുടെ ഉപദേശകനായിരുന്ന ഗാംഗുലി ആ സ്ഥാനം ഒഴിയേണ്ടി വരും. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയു ചെയ്തു. 

തന്നെ ഏല്‍പ്പിച്ച ജോലി ഭംഗായായി നിര്‍വഹിക്കാനാണ് ഈ സ്ഥാനങ്ങളില്‍ നിന്നൊഴിയുന്നതെന്ന് ഗാംഗുലി വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ബിസിസിയുടെ ഉന്നത പദവിയില്‍ എത്തുന്നതോടെ ഡല്‍ഹി കാപിറ്റല്‍സുമായുള്ള ബന്ധം അവസാനിപ്പിക്കും. മാത്രമല്ല, മാധ്യമങ്ങള്‍ക്കും ലേഖനം എഴുതികൊടുക്കാന്‍ സാധിക്കില്ല. മുമ്പ് ചെയ്തിതരുന്നത് പോലെ കമന്ററി പറയാനും ഇനി ഇരിക്കില്ല.'' ഗാംഗുലി വ്യക്തമാക്കി.

ബിസിസിഐ ചുമതല വഹിക്കുന്ന ഒരാള്‍ മറ്റൊരു പദവിയില്‍ ഇരിക്കരുതെന്ന് ലോധ കമ്മിറ്റി നിര്‍ദേശമുണ്ട്. ഗാംഗുലിയുടെ പിന്മാറ്റത്തിന് കാരണവും ഇതുതന്നെ. എന്നാല്‍ ബംഗാളി ടിവി പ്രോഗ്രാമില്‍ ഗാംഗുലി തുടരും. ഈ പരിപാടിക്ക് ബിസിസിഐക്ക് ബന്ധമില്ലാത്തത് ഗാംഗുലിയുടെ ചുമതലയെ ബാധിക്കില്ല.