ഋഷഭ് പന്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടാണ് സെലക്ടര്‍മാര്‍ സഞ്ജുവിന് അവസരം നല്‍കിയിരിക്കുന്നത്. 

ദില്ലി: സഞ‌്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ മലയാളികള്‍ക്കൊപ്പം സന്തോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. സഞ്ജു ഓരോ തവണയും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്ന ഗംഭീര്‍ ഒടുവില്‍ സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ അഭിനന്ദിക്കാനും മുന്നിലെത്തി. ഇന്ത്യയുടെ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം സഞ്ജു. പോ സഞ്ജു, പോയി അടിച്ചു തകര്‍ക്ക്, ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലെ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

വിജയ് ഹസാരെ ട്രോഫിയിലും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും കളിച്ച വെടിക്കെട്ട് ഇന്നിംഗ്സുകള്‍ക്കുശേഷം സഞ്ജുവിന്റെ ഇന്ത്യന്‍ ടീം പ്രവേശനത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഋഷഭ് പന്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടാണ് സെലക്ടര്‍മാര്‍ സഞ്ജുവിന് അവസരം നല്‍കിയിരിക്കുന്നത്.

Scroll to load tweet…

സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് സ‍്ജുവിനെ ഇപ്പോള്‍ ടീമിലെടുത്തിരിക്കുന്നത്. ഋഷഭ് പന്ത് മോശം ഫോം തുടര്‍ന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായും സ‍ഞ്ജുവിനെ പരിഗണിക്കാനിടയുണ്ട്.