ഗവാസ്കറുടെ വിമര്‍ശനം മത്സരത്തിന് മുമ്പ് മാക്സ്‌വെല്‍ കേള്‍ക്കാന്‍ വഴിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍റെ വായടപ്പിക്കുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്സിനെതിരെ ഓസീസ് ഔള്‍ റൗണ്ടര്‍ പുറത്തെടുത്തത്. 40 പന്തില്‍ സെഞ്ചുറി നേടിയ മാക്സ്‌വെല്‍ ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡും അടിച്ചെടുത്തു.

ദില്ലി: ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കം താരം തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് സുനില്‍ ഗവാസ്കര്‍. ഇന്നലെ ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് പോരാട്ടത്തിന് മുമ്പാണ് ലോകകപ്പില്‍ മാക്സ്‌‌വെല്ലിന്‍രെ മോശം ബാറ്റിംഗിനെയും ഷോട്ട് സെലക്ഷനെയും ഗവാസ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ മാക്‌സ്‌വെല്‍ ഗോള്‍ഡന്‍ ഡക്കായതിനെക്കുറിച്ചായിരുന്നും പ്രധാനമായും ഗവാസ്കറുടെ വിമര്‍ശനം.

മാക്സ്‌വെല്ലിന്‍റെ ഈഗോ കാരണമാണ് പാകിസ്ഥാനെതിരെ ആദ്യ പന്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതെന്നും ആര്‍സിബിയില്‍ കളിക്കുമ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന മാക്സ്‌വെല്‍ ഓസ്ട്രേലിയന്‍ ടീമിലെത്തുമ്പോള്‍ അഞ്ചാമതോ ആറാമതോ ഏഴാമതോ ഒക്കെയാണ് ഇറങ്ങുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. ടീമിലെ പ്രധാന താരമാണെന്ന് തെളിയിക്കാനാണ് ഓരേ മത്സരത്തിലും മാക്സ്‌വെല്‍ ശ്രമിക്കുന്നത്. ക്രിക്കറ്റില്‍ അശ്രദ്ധമായ കളിക്കും നിര്‍ഭയമായ കളിക്കും തമ്മില്‍ നേരിയ അതിര്‍വരമ്പെയുള്ളൂവെന്നും മാക്സ്‌വെല്ലിന്‍റേത് അശ്രദ്ധമായ സമീപനമാണെന്നും ഗവാസ്കര്‍ മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു.

ഗവാസ്കറുടെ വിമര്‍ശനം മത്സരത്തിന് മുമ്പ് മാക്സ്‌വെല്‍ കേള്‍ക്കാന്‍ വഴിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍റെ വായടപ്പിക്കുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്സിനെതിരെ ഓസീസ് ഔള്‍ റൗണ്ടര്‍ പുറത്തെടുത്തത്. 40 പന്തില്‍ സെഞ്ചുറി നേടിയ മാക്സ്‌വെല്‍ ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡും അടിച്ചെടുത്തു.

തോറ്റ് തുന്നംപാടിയ പാകിസ്ഥാന് ലോകകപ്പ് സെമിയിലെത്താനുള്ള വഴികള്‍ ഇങ്ങനെ

ഇതിന് പിന്നാലെ മാക്സ്‌വെല്ലിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഗവാസ്കര്‍ കമന്‍ററിയില്‍ രംഗത്തെത്തി. മാക്സ്‌വെല്ലിന്‍റെ റിവേഴ്സ് സ്വീപ്പിനെയും സ്വിച്ച് ഹിറ്റിനെയുമെല്ലാം ക്രിക്കറ്റിലെ മഹത്തായ ഷോട്ടുകളിലൊന്ന് എന്ന് വിശേഷിപ്പിച്ച ഗവാസ്കര്‍ ആ സിക്സിന് ശരിക്കും 12 റണ്‍ കൊടുക്കണമെന്നുവരെ പറഞ്ഞു. മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് അവിശ്വസനീയമാണെന്നും അക്കൗണ്ട് തുറക്കാന്‍ താനൊക്കെ 40 പന്തുകള്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ ആ 40 പന്തുകള്‍ കൊണ്ട് മാക്സ്‌വെല്‍ സെഞ്ചുറി അടിച്ചുവെന്നും ഗവാസ്കര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക