Asianet News MalayalamAsianet News Malayalam

തോറ്റ് തുന്നംപാടിയ പാകിസ്ഥാന് ലോകകപ്പ് സെമിയിലെത്താനുള്ള വഴികള്‍ ഇങ്ങനെ

നാലു മത്സരങ്ങളാണ് പാകിസ്ഥാന് ഇനി ഗ്രൂപ്പ് ഘടത്തില്‍ ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും പാകിസ്ഥാന്‍റെ സെമി സാധ്യത. നാളെ ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇനി പാകിസ്ഥാന്‍റെ എതിരാളികള്‍.

 

How Pakistan Can Still Qualify For Cricket World Cup 2023 Semi-Finals Explained gkc
Author
First Published Oct 26, 2023, 12:21 PM IST

മുംബൈ: ലോകകപ്പില്‍ ആദ്യ രണ്ട് കളിയും ജയിച്ചശേഷം തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റു നില്‍ക്കുന്ന പാകിസ്ഥാന് ഇനിയും സെമിയിലെത്താനാവുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മുന്നിലുള്ള വഴികള്‍ കഠിനമാണെങ്കിലും പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നാണ് അതിനുള്ള ഉത്തരം. ചെന്നൈയില്‍ നാളെ ദക്ഷിണാഫ്രിക്കയെ നേരിടുന്നതു മുതല്‍ ഇനിയുള്ള ഓരോ മത്സരങ്ങളും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് പോരാട്ടങ്ങളാണ്.

നാലു മത്സരങ്ങളാണ് പാകിസ്ഥാന് ഇനി ഗ്രൂപ്പ് ഘടത്തില്‍ ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും പാകിസ്ഥാന്‍റെ സെമി സാധ്യത. നാളെ ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇനി പാകിസ്ഥാന്‍റെ എതിരാളികള്‍.

ഒരു സെഞ്ചുറിയകലെ രണ്ട് ഇതിഹാസങ്ങള്‍, വിരാട് കോലിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

സെമിയിലെത്താനുള്ള പാകിസ്ഥാന്‍റെ മുന്നിലുള്ള എളുപ്പവഴി അടുത്ത നാലു കളികളും ജയിക്കുക എന്നത് തന്നയാണ്. നാലു കളികളും ജയിച്ചാല്‍ പാകിസ്ഥാന് 12 പോയന്‍റാകും. എന്നാല്‍ അതിന് ടോപ് ത്രീയിയിലുള്ള ദക്ഷിണാഫ്രിക്കയെയും ന്യൂസിലന്‍ഡിനെയും പാകിസ്ഥാന് തോല്‍പ്പിക്കണം. അതുപോലെ ഓസ്ട്രേലിയ ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ പാകിസ്ഥാന് സെമിയിലെത്തുക കൂടുതല്‍ ബുദ്ധിമുട്ടാവും.

അടുത്ത നാലില്‍ മൂന്ന് കളികളില്‍ ജയിച്ചാല്‍ പാകിസ്ഥാന് പരമാവധി നേടാനാവുക 10 പോയന്‍റാണ്. ഈ സാഹചര്യത്തില്‍ നാലാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ മത്സരഫലങ്ങളായിരിക്കും പാകിസ്ഥാന് നിര്‍ണായകമാകുക. ഓസ്ട്രേലിയ ബാക്കിയുള്ള നാലു കളികളില്‍ രണ്ടെണ്ണമെങ്കിലും തോല്‍ക്കണം. ആ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാവും സെമി സ്ഥാനം നിര്‍ണയിക്കുക.

പാകിസ്ഥാന് വീണ്ടും തിരിച്ചടി, അടുത്ത കളിയില്‍ ജയിച്ചാലും പോയന്‍റ് പട്ടികയില്‍ ഓസീസിനെ മറികടക്കാന്‍ പാടുപെടും

ബാക്കിയുള്ള നാലു കളികളില്‍ രണ്ട് കളികളെ ജയിക്കുന്നുള്ളുവെങ്കില്‍ പാകിസ്ഥാന് മുന്നോട്ട് പോക്ക് പ്രയാസമാകും. മറ്റ് ടീമുകള്‍ കനിഞ്ഞാല്‍ മാത്രമെ പാകിസ്ഥാന് എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടാകു. ശേഷിക്കുന്ന നാലു കളികളില്‍ ഒരെണ്ണം മാത്രമാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios