Asianet News MalayalamAsianet News Malayalam

14 സിക്‌സര്‍, 41 പന്തില്‍ സെഞ്ചുറി! ടി20 റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി സ്‌കോട്‌ലന്‍ഡ് താരം

ഇടംകൈയന്‍ ബാറ്റ്സ്‌മാനായ മന്‍സി 56 പന്തില്‍ നിന്ന് 14 സിക്‌സുകളും അഞ്ച് ഫോറും സഹിതമാണ്  127 റണ്‍സെടുത്തത്

George Munsey slams 2nd fastest T20I ton
Author
Dublin, First Published Sep 16, 2019, 10:32 PM IST

ഡബ്ലിന്‍: ത്രിരാഷ്‌ട്ര ടി20 പരമ്പരയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മന്‍സിക്ക് റെക്കോര്‍ഡ് സെഞ്ചുറി. അന്താരാഷ്ട്ര ടി20യിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി 41 പന്തില്‍ നേടിയ മന്‍സി പുറത്താകാതെ 127 റണ്‍സെടുത്തു. എന്നാല്‍ 35 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മ, ഡേവിഡ് മില്ലര്‍, സുദേഷ് വിക്രമശേഖര എന്നിവരെ മന്‍സിക്ക് മറികടക്കാനായില്ല. 

ഇടംകൈയന്‍ ബാറ്റ്സ്‌മാനായ മന്‍സി 56 പന്തില്‍ 14 സിക്‌സുകളും അഞ്ച് ഫോറും സഹിതമാണ് 127 റണ്‍സെടുത്തത്. മന്‍സി വെടിക്കെട്ടില്‍ സ്‌കോട്‌ലന്‍ഡ് മൂന്ന് വിക്കറ്റിന് 252 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ടി20യിലെ ഉയര്‍ന്ന ആറാമത്തെ ടീം ടോട്ടലാണിത്. ഒന്നാം വിക്കറ്റില്‍ മന്‍സിയും നായകന്‍ കോട്‌സറും കൂടി 200 റണ്‍സാണ് അടിച്ചെടുത്തത്. 

ടി20യിലെ ഉയര്‍ന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് മന്‍സി നേടിയത്. രോഹിത് ശര്‍മ്മ, ബ്രണ്ടന്‍ മക്കല്ലം, ബാബര്‍ ഹയാത്ത്, ഫാഫ് ഡുപ്ലസിസ്, എവിന്‍ ലെവിസ്, ഷെയ്‌ന്‍ വാട്‌സണ്‍, മുഹമ്മദ് ഷഹസാദ്, ക്രിസ് ഗെയ്‌ല്‍ തുടങ്ങിയ വമ്പന്‍മാരെയെല്ലാം മന്‍സി പിന്നാലാക്കി. ഓസീസ് താരം ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹസ്‌മത്തുള്ള സാസൈ എന്നിവരാണ് ജോര്‍ജ് മന്‍സിയുടെ മുന്നിലുള്ളത്. 

Follow Us:
Download App:
  • android
  • ios