നേരിട്ട രണ്ടാം പന്ത് ലോം ഓണിന് മുകളിലൂടെ പറത്തിയ ഹര്‍ഷല്‍ സിക്സ് എന്നുറപ്പിച്ച് ക്രീസില്‍ നിന്ന് അനങ്ങിയില്ല. എന്നാല്‍ ബൗണ്ടറില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ സിക്സിലേക്ക് പോയ പന്ത് പറന്നു പിടിച്ച് വായുവില്‍ വെച്ചുതന്നെ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് അഞ്ച് റണ്‍സ് സേവ് ചെയ്തു.
മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ20 ഓവറില്‍ 208 റണ്‍സെന്ന വമ്പന്‍ സ്കോറിലേക്ക് എത്തി. ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തും സിക്സിന് പറത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ 200 കടത്തിയത്. രാഹുലിന്‍റെയും സൂര്യുയുടെയും ഹാര്‍ദ്ദിക്കിന്‍റെയും മിന്നലടികള്‍ക്കൊപ്പം ആരാധകര്‍ കണ്ണുതള്ളി ഇരുന്നുപോയൊരു നിമിഷമുണ്ടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സില്‍.
പത്തൊമ്പതാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ നഥാന്‍ എല്ലിസ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ ഹര്‍ഷല്‍ പട്ടേല്‍ നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിയുടെ കവര്‍ ഡ്രൈവിന് അനുസ്മരിപ്പിച്ച് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.
രാഹുല്‍ തുടങ്ങി, സൂര്യ പിന്തുണച്ചു, ഹാര്‍ദിക്ക് ഓസീസിനെ തരിപ്പണമാക്കി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
നേരിട്ട രണ്ടാം പന്ത് ലോം ഓണിന് മുകളിലൂടെ പറത്തിയ ഹര്‍ഷല്‍ സിക്സ് എന്നുറപ്പിച്ച് ക്രീസില്‍ നിന്ന് അനങ്ങിയില്ല. എന്നാല്‍ ബൗണ്ടറില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ സിക്സിലേക്ക് പോയ പന്ത് പറന്നു പിടിച്ച് വായുവില്‍ വെച്ചുതന്നെ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് അഞ്ച് റണ്‍സ് സേവ് ചെയ്തു.
സിക്സെന്നുറപ്പിച്ച ഷോട്ട് മാക്സ്‌വെല്‍ തടുത്തിട്ടത് കണ്ട് ആരാധകരെപോലെ ഹര്‍ഷലും അവിശ്വസനീയതയോടെ നിന്നു. ഗുരുത്വാകര്‍ഷണത്തെപ്പോലും വെല്ലുവിളിക്കുന്ന രക്ഷപ്പെടുത്തല്‍ എന്നായിരുന്നു മാക്സിയുടെ കിടിലന്‍ സേവിനെ ആരാധകര്‍ വിശേഷിപ്പിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും(30 പന്തില്‍ 71*) കെ എല്‍ രാഹുലിന്‍റെയും(35 പന്തില്‍ 55), സൂര്യകുമാര്‍ യാദവിന്‍റെയും(25 പന്തില്‍ 46) വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചു. വിരാട് കോലിയും(2), ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(11) നിരാശപ്പെടുത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനും(6) ഫിനിഷറെന്ന നിലയില്‍ തിളങ്ങാനായില്ല.
