Asianet News MalayalamAsianet News Malayalam

ധോണിയും കോലിയും പിറകില്‍! ഏകദിനത്തില്‍ റെക്കോര്‍ഡ് തിരുത്തികുറിച്ച് മാക്‌സ്‌വെല്‍; പാക് താരത്തിനും രക്ഷയില്ല

2011ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ഷെയ്ന്‍ വാട്‌സണ്‍ പുറത്താവാതെ നേടിയ 185 റണ്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പുറത്താവാതെ നേടിയ 183 റണ്‍സാണ് നാലാമത്.

glenn maxwell surpasses virat kohli and ms dhoni after century against afghanistan
Author
First Published Nov 7, 2023, 11:58 PM IST

മുംബൈ: ഇന്ത്യന്‍ താരം വിരാട് കോലി, മുന്‍ താരം എം എസ് ധോണി എന്നിവരെ പിറകിലാക്കി ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഏകദിനത്തില്‍ സ്‌കോര്‍ പിന്തുടരുമ്പോഴുള്ള ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് മാക്‌സ്‌വെല്‍ പടുത്തുയര്‍ത്തിയത്. ഇന്ന് ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 128 പന്തില്‍ പുറത്താവാതെ 201 റണ്‍സാണ് മാക്‌വെല്‍ നേടിയത്. സ്‌കോര്‍ ചേസ് ചെയ്യുമ്പോഴുള്ള ഏറ്റവും മികച്ച സ്‌കോറാണിത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്‍ രണ്ടാമതായി. 2021ല്‍ ഫഖര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 193ന് പുറത്തായിരുന്നു. 

2011ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ഷെയ്ന്‍ വാട്‌സണ്‍ പുറത്താവാതെ നേടിയ 185 റണ്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പുറത്താവാതെ നേടിയ 183 റണ്‍സാണ് നാലാമത്. 2012ല്‍ മിര്‍പൂരില്‍ പാകിസ്ഥാനെതിരെ വിരാട് കോലി അടിച്ചെടുത്ത 183 റണ്‍സ് അഞ്ചാമതായി. ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഒന്നാമത്. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 237 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. 

രണ്ടാമത് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. അതേ ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ഗെയ്ല്‍ 215 റണ്‍ നേടിയിരുന്നു. പിന്നാലെ മാക്‌സ്‌വെല്‍. 1996 ലോകകപ്പില്‍ യുഎഇക്കെതിരെ പുറത്താവാതെ 188 റണ്‍സ് നേടിയ ഗാരി കേര്‍സ്റ്റണ്‍ അടുത്ത സ്ഥാനത്ത്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയും പട്ടികയിലുണ്ട്.

292 റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് നിരയില്‍ മാക്‌സ്‌വെല്‍ ഒഴികെ മറ്റാര്‍ക്കും 25നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. അവിടെയാണ് മാക്‌സി കളിച്ച ഇന്നിംഗ്‌സിന്റെ മഹത്വം മനസിലാവുക. നേരത്തെ, മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ (30)  സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. 

നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്‌മത്ത് മടങ്ങി. ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

വിജയത്തിനൊപ്പം ഇരട്ട സെഞ്ചുറി! മാക്‌സ്‌വെല്‍ ഐതിഹാസിക ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയ വൈറല്‍ വീഡിയോ കാണാം
 

Follow Us:
Download App:
  • android
  • ios