മെല്‍ബണ്‍: മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ നിന്ന് താല്‍കാലിക അവധിയെടുത്തു. ടീമിന്റെ സൈക്കോളജിസ്റ്റായ ഡോ. മൈക്കല്‍ ലോയ്ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മാക്‌സ്‌വെല്ലിന് പകരം ഡാര്‍സി ഷോര്‍ട്ട് കളിക്കും. ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു മാക്‌സ്‌വെല്‍.

പരമ്പര ഇതിനോടകം ഓസ്‌ട്രേലിയ സ്വന്തമാക്കികഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് ടി20കളിലും ഓസീസ് ജയിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മാക്‌സ്‌വെല്‍ 28 പന്തില്‍ 62 റണ്‍സ് നേടിയിരുന്നു. മാക്‌സ്‌വെല്ലിന് എത്രയും പെട്ടന്ന് തിരിച്ചെത്താന്‍ സാധിക്കട്ടെയെന്ന് സഹതാരങ്ങള്‍ ആശംസിച്ചു.