കൊളംബൊ: ഇന്ത്യക്കെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടി. അവരുടെ പ്രധാന പേസര്‍ നുവാന്‍ പ്രദീപിന് പരമ്പര നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ വലയ്ക്കുന്നത്. കശുന്‍ രജിതയായിരിക്കും പ്രദീപിന് പകരം ടീമിലെത്തുക. പരിശീലനത്തിനിടെയാണ് പ്രദീപിന് പരിക്കേറ്റത്.  ആറാഴ്ചത്തെ വിശ്രമമാണ് പ്രദീപിന് നിര്‍ദേശിച്ചിട്ടുള്ളത്. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ആദ്യ ടി20 മത്സരം.

മൂന്ന് മത്സരങ്ങളാണ്  ഇന്ത്യയും ശ്രീലങ്കയും കളിക്കുക. ജനുവരി ഏഴിന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രണ്ടാം മത്സരവും, ജനുവരി പത്തിന് പൂനെയിലാണ് മൂന്നാം ടി20. പുതിയ കോച്ചി മിക്കി ആര്‍തറുടെ കീഴിലാണ് ലങ്ക ഒരുങ്ങുന്നത്. ലസിത് മലിംഗയാണ് ലങ്കയുടെ ക്യാപ്റ്റന്‍. 18 മാസങ്ങള്‍ക്ക് ശേഷം എയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.