Asianet News MalayalamAsianet News Malayalam

കാര്യവട്ടത്ത് പിച്ചൊരുങ്ങി! ഇന്ത്യ മൂന്നിനിറങ്ങും; സന്നാഹ മത്സരങ്ങള്‍ക്ക് സൗജന്യ പ്രവേശനം?

ലോകകപ്പ് സന്നാഹ മത്സരത്തിന് കേരളം വേദിയാകുന്നത് ഇതാദ്യം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യുസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ നെതര്‍ലാന്റ്‌സ് ടീമുകള്‍ കാര്യവട്ടത്ത് കളിക്കാനിറങ്ങുന്നത്.

greenfield international stadium ready for odi worlcup warm up matches saa
Author
First Published Sep 27, 2023, 5:44 PM IST

തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങള്‍ക്കൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. നാല് ബാറ്റിങ്ങ് പിച്ചുകളാണ് മത്സരങ്ങള്‍ക്കൊയി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളല്‍ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇരുവരും തമ്മിലാണ് ആദ്യ സന്നാഹ മത്സരവും. വെള്ളിയാഴ്ച്ചയ 1.30ന് ടോസ് വീഴും.   കാര്യവട്ടത്ത് ലോകകപ്പ് മത്സരങ്ങള്‍ ഇല്ലാത്തതിന്റെ നിരാശയുണ്ടായുണ്ടെങ്കിലും സന്നാഹമത്സരങ്ങള്‍ക്ക് വേദിയായതിന്റെ ആവേശമുണ്ട് ആരാധകര്‍ക്ക്.

ലോകകപ്പ് സന്നാഹ മത്സരത്തിന് കേരളം വേദിയാകുന്നത് ഇതാദ്യം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യുസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ നെതര്‍ലാന്റ്‌സ് ടീമുകള്‍ കാര്യവട്ടത്ത് കളിക്കാനിറങ്ങുന്നത്. ആകെ നാല് കളികളാണ് കാര്യവട്ടത്ത് അനുവദിച്ചത്. വെള്ളിയാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണഫ്രിക്ക, അഫ്ഗാനിസ്ഥാനെതിരെ കളിക്കും. ഇന്ത്യ ഇറങ്ങുന്നത് ഓക്ടോബര്‍ മൂന്നിന്. എതിരാളി നെതര്‍ലന്റ്‌സ്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയേയും നെതര്‍ലന്‍ഡ്‌സ്,  ഓസ്‌ട്രേലിയേയും കാര്യവട്ടത്ത് നേരിടും.

സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ജനുവരിയില്‍ നടന്ന ഇന്ത്യ - ശ്രീലങ്ക മത്സരത്തിന് വേണ്ടി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള പിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. 45000 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ ഐസിസിയുടെ നിബന്ധന പ്രകാരം സന്നാഹ മത്സരങ്ങള്‍ക്ക് 30000 സീറ്റുകള്‍ മാത്രമെ അനുവദിക്കു. സന്നാഹ മത്സരങ്ങള്‍ സൗജന്യമായി കാണാമെന്ന് നേരത്തെ പറയപ്പെട്ടിരുന്നു. എന്നാല്‍ ടിക്കറ്റുകളെടുക്കേണ്ടതുണ്ട്. ബുക്ക് മൈ ഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 300, 900 എന്നിങ്ങനെയാണ് ടിക്കറ്റുകള്‍ക്ക് ഈടാക്കിയിരിക്കുന്നത്. 

ഓസ്‌ട്രേലിയക്കെതിരെ ഏകദിന സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക, അഫ്ഗാനെതിരെ കളിക്കുന്നത്. അഫ്ഗാനിസ്ഥാന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ സ്ഥാനം നഷ്ടമായത്.
 

Follow Us:
Download App:
  • android
  • ios