ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. കേരള യുനൈറ്റഡ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണിത്.  

തിരുവന്തപുരം: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. കേരള യുനൈറ്റഡ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണിത്. 

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അതിനായി ഒരുക്കമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ടി20 മത്സരത്തിനാവും കാര്യവട്ടം സ്റ്റേഡിയം വേദിയാവുക. 

ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി20 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മുന്ന് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങള്‍ വേദിയാവും.