ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ഷാഹിദ് അഫ്രീദി ഷഹീന്‍ അഫ്രീദിക്ക് പരിക്കേല്‍ക്കാനുള്ള കാരണം വ്യക്തമാക്കിയത്. ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റ സ്ഥിതിക്ക് താങ്കള്‍ വിരമിക്കല്‍ പിന്‍വലിച്ച് തിച്ചുവരുമോ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം.

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് പരിക്കുമൂലം ഷഹീന്‍ അഫ്രീദി പിന്‍മാറിയതിനെക്കുറിച്ച് പ്രതികരണവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ നെതര്‍ലന്‍ഡ്സിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കു ഭേദമാകാത്തതിനാല്‍ കളിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ ടി20 ലോകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും വിരാട് കോലിയെയും പുറത്താക്കിയത് ഷഹീന്‍ അഫ്രീദിയായിരുന്നു. ഇത്തവണ അഫ്രീദിയില്ലാത്തത് ഇന്ത്യക്ക് ആശ്വാസകരമാണെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഷഹീന്‍ അഫ്രീദിക്ക് പരിക്കേല്‍ക്കാനുള്ള കാരണത്തെക്കുറിച്ച് ഷാഹിദ് അഫ്രീദി മനസുതുറന്നത്.

ഇതൊരു തുടക്കം മാത്രം, ഇനിയും എത്രയെണ്ണം വരാനിരിക്കുന്നു, കന്നി സെഞ്ചുറിയില്‍ ഗില്ലിനെ പുകഴ്ത്തി ഇതിഹാസങ്ങള്‍

ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ഷാഹിദ് അഫ്രീദി ഷഹീന്‍ അഫ്രീദിക്ക് പരിക്കേല്‍ക്കാനുള്ള കാരണം വ്യക്തമാക്കിയത്. ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റ സ്ഥിതിക്ക് താങ്കള്‍ വിരമിക്കല്‍ പിന്‍വലിച്ച് തിച്ചുവരുമോ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. ഇതിന് അഫ്രീദി നല്‍കിയ മറുപടിയാകട്ടെ ഇങ്ങനൊയിരുന്നു, ഞാന്‍ അവനോട് നേരത്തെ പറഞ്ഞതാണ്, ഫീല്‍ഡ് ചെയ്യുമ്പോള്‍ ഡൈവ് ചെയ്യരുതെന്ന്. കാരണം, അവനൊരു പേസ് ബൗളറാണ്., ഡൈവ് ചെയ്താല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. പക്ഷെ, അവന്‍റെ പേരും അഫ്രീദി എന്നാണല്ലോ. ഷാഹിദ് അഫ്രീദിയുട മകള്‍ അഖ്സയുടെ ഭാവി വരന്‍ കൂടിയാണ് ഷഹീന്‍ അഫ്രീദി. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു.

Scroll to load tweet…

ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷഹീന്‍ അഫ്രീദി കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്രീദിക്ക് കളിക്കാനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ.

ഇത്ര അനായാസം സിക്‌സടിക്കാന്‍ സഞ്ജുവിനെ കഴിയൂ! സിംബാബ്‌വെക്കെതിരെ നേടിയത് കൂറ്റന്‍ സിക്‌സുകള്‍- വീഡിയോ

ഷഹീന്‍ അഫ്രീദിയില്ലാത്തത് പാക്കിസ്ഥാനെ കാര്യമായി ബാധിക്കുമെന്ന് നേരത്തെ മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് ജസ്പ്രീത് ബുമ്ര പോലെ പാക്കിസ്ഥാന്‍റെ നിര്‍ണായക താരങ്ങളിലൊരാളാണ് അഫ്രീദിയെന്നും അദ്ദേഹത്തിന്‍റെ അസാന്നിധ്യം ടീമിനെയാകെ ബാധിക്കുമെന്നും ബട്ട് പറഞ്ഞിരുന്നു.