Asianet News MalayalamAsianet News Malayalam

കോലിയേയും ബാബര്‍ അസമിനേയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പാക് താരം

പ്രായം വളരെ കുറവായതിനാല്‍ ഇനിയും ലോക ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ ബാബര്‍ അസമിന് കീഴടക്കാനാകുമെന്നാണ് പ്രതീക്ഷ. ഹഫീസ് പറഞ്ഞുനിര്‍ത്തി.
 

Hafeez says Babar Azam cannot be campare with kohli
Author
Karachi, First Published Mar 30, 2020, 9:55 PM IST

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയാണ് ബാബര്‍ അസം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ യുവതാരത്തിന് സാധിക്കുന്നുണ്ട്. അതിനിടെ 25കാരനെ പലരും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായിട്ട് താരതമ്യം ചെയ്തിരുന്നു. പാക് ക്രിക്കറ്റിലെ കോലിയെന്ന്  അസമിനെ പലരും വിളിക്കാറുണ്ട്. എന്നാല്‍ അങ്ങനെയൊരു താരതമ്യത്തിന്റെ ആവശ്യമില്ലെന്നാണ്.  

ഇങ്ങനൊരു താരതമ്യം ശരിയല്ലെന്ന് ഹഫീസ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''കോലിയേയും അസമിനേയും താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇന്ത്യന്‍ ക്യാപ്റ്റനായ കോലി മിക്ക രാജ്യങ്ങളിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ്. അതേസമയം അസം മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്നു.  ഇരു താരങ്ങളും രണ്ട് വ്യത്യസ്തമായ ടീമുകളിലാണ് കളിക്കുന്നത് അതിനാല്‍ തന്നെ ഇവരുടെ താരതമ്യം ശരിയാവില്ല. 

അസമിനെ പാക് ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. പാക്കിസ്ഥാന് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് മുതല്‍ താരത്തിന്റെ പ്രകടനം മികവാര്‍ന്നതാണ്. പ്രായം വളരെ കുറവായതിനാല്‍ ഇനിയും ലോക ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ ബാബര്‍ അസമിന് കീഴടക്കാനാകുമെന്നാണ് പ്രതീക്ഷ.'' ഹഫീസ് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios