പരമ്പരയിലെ ആദ്യ മത്സരത്തില്‍ 64 റണ്‍സടിച്ച് തിളങ്ങിയ രോഹിത്തിന് പക്ഷെ രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് അവസാന ഓവറില്‍ ജയിച്ചു കയറി. മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. 

ഫ്ലോറി‍ഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായക നാലാം ടി20ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. മൂന്നാം ടി20യില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ചു. രോഹിത് നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന ചിത്രം ബിസിസിഐ ആണ് പങ്കുവെച്ചത്.

ഇതോടെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കുമെന്നകാര്യം ഉറപ്പായി. മൂന്നാം ടി20യില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത് 5 പന്തില്‍ 11 റണ്‍സെടുത്തു നില്‍ക്കെയാണ് കടുത്ത പുറം വേദനമൂലം ക്രീസ് വിട്ടത്. പിന്നീട് ബാറ്റിംഗിന് ഇറങ്ങിയതുമില്ല. ഇതിനിടെ പരിക്ക് ഗുരുതരമല്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നെങ്കിലും ആരാധകരുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല.

Scroll to load tweet…

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 64 റണ്‍സടിച്ച് തിളങ്ങിയ രോഹിത്തിന് പക്ഷെ രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് അവസാന ഓവറില്‍ ജയിച്ചു കയറി. മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.

അപൂര്‍വ കാഴ്ച്ച, സഞ്ജു പന്തെറിയുന്നു! അശ്വിനോട് വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്- വീഡിയോ

രോഹിത്തിന്‍റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഇഷാന്‍ കിഷനോ മലയാളി താരം സ‍ഞ്ജു സാംസണോ പകരം ഓപ്പണറായി ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍ണായക മത്സരത്തിന് മുമ്പ് രോഹിത് കായിക്ഷമത തെളിയിച്ചത് ഇന്ത്യക്ക് ആശ്വാസവാര്‍ത്തയായി.

ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇവിടെ നടന്ന നാലു മത്സരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണം വിന്‍ഡീസ് ജയിച്ചു. ഒരു മത്സരം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചു.

അമേരിക്കയിലെ മത്സരം ഇന്ത്യന്‍ സമയം എത്ര മണിക്ക്

മത്സരം അമേരിക്കയിലാണെങ്കില്‍ സംപ്രേഷണ സമയത്തില്‍ മാറ്റമില്ല. പതിവുപോലെ രാത്രി എട്ടു മണി മുതലാണ് മത്സരം തുടങ്ങുക. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.