ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പിൽ ചാമ്പ്യൻമാരായ ടീമാണ് രാജസ്ഥാൻ റോയൽസ്, പിന്നീട് ഒരിക്കൽപ്പോലും കിരീടത്തിലേക്കെത്താൻ രാജസ്ഥാൻ റോയൽസിന് കഴിഞ്ഞിട്ടില്ല

ജയ്‌പൂര്‍: ഐപിഎല്ലിൽ ഇത്തവണ ചാമ്പ്യൻമാരാവുന്ന ടീമിനെ പ്രവചിച്ച് ഇംഗ്ലണ്ടിന്‍റെ മുൻ നായകൻ മൈക്കൽ വോൺ. സ‌ഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ചാമ്പ്യൻമാരാവുമെന്നാണ് വോണിന്‍റെ പ്രവചനം.

ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പിൽ ചാമ്പ്യൻമാരായ ടീമാണ് രാജസ്ഥാൻ റോയൽസ്. പിന്നീട് ഒരിക്കൽപ്പോലും കിരീടത്തിലേക്കെത്താൻ രാജസ്ഥാൻ റോയൽസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ സഞ്ജുവും സംഘവും കപ്പുയർത്തുമെന്നാണ് മൈക്കൽ വോണിന്‍റെ പ്രവചനം. ജോസ് ബട്‍ലർ, യശസ്വി ജയ്സ്വാൾ, ഷിമ്രോൺ ഹെറ്റ്മെയർ, ദേവ്ദത്ത് പടിക്കൽ, ജോ റൂട്ട്, ട്രെന്‍റ് ബോൾട്ട്, ആ‍ർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജേസൺ ഹോൾഡർ, ആദം സാംപ തുടങ്ങിയവർ അണിനിരക്കുന്ന കരുത്തുറ്റ സംഘമാണ് സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ്. മലയാളി താരങ്ങളായ അബ്ദുൽ ബാസിതും കെ എം ആസിഫും ടീമിലുണ്ട്. 

ലങ്കന്‍ ഇതിഹാസം കുമാർ സംഗക്കാരയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മുഖ്യ പരിശീലകൻ. അമോൽ മസുംദാർ, സായ്‌രാജ് ബഹുതുലെ, ലസിത് മലിംഗ തുടങ്ങിയവർ സഹപരിശീലകരായുമുണ്ട്. ഞായറാഴ്‌ച സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാൻ റോയൽസിന്‍റെ ആദ്യ മത്സരം. 

രാജസ്ഥാന്‍ റോയല്‍സ് ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോ റൂട്ട്, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്‌ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്‍റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കെ സി കരിയപ്പ, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആദം സാംപ, കെ എം ആസിഫ്, മുരുകന്‍ അശ്വിന്‍, ആകാശ് വസിഷ്ത്, പി എ അബ്ദുള്‍ ബാസിത്.

ഇംപാക്‌ട് പ്ലെയര്‍ നിയമം: തീരുമാനങ്ങളെടുക്കുക ശ്രമകരമായി; വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ