ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ 10.75 കോടിക്കാണ് ഹൈദരാബാദ് താരമായിരുന്ന ഭുവി ആര്‍സിബിയിലെത്തിയത്.
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ത്യൻ താരം ഭുവനേശ്വര്‍കുമാറിന് ഹാട്രിക്ക്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ഭുവിയുടെ ഹാട്രിക്ക് മികവില്‍ ഉത്തര്‍പ്രദേശ് 10 റണ്‍സ് ജയം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രേദശ് റിങ്കു സിംഗിന്‍റെയും(28 പന്തില്‍ 45), പ്രിയം ഗാര്‍ഗിന്‍റെയും(25 പന്തില്‍ 31) ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സടിച്ചപ്പോള്‍ ജാര്‍ഖണ്ഡ് 19.5 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായി.
ഭുവി പതിനേഴാം ഓവര്‍ എറിയാനെത്തുമ്പോള്‍ 116-6 എന്ന സ്കോറിലായിരുന്നു ജാര്‍ഖണ്ഡ്. ആദ്യ പന്തില്‍ റോബിന്‍ മിന്‍സിനെ(11) പ്രിയം ഗാര്‍ഗിന്‍റെ കൈകളിലെത്തിച്ച ഭുവി രണ്ടാം പന്തില്‍ ബാല്‍ കൃഷ്ണയെ ആര്യന്‍ ജുയലിന്‍റെ കൈകളിലേക്ക് പറഞ്ഞുവിട്ടു. അടുത്ത പന്തില്‍ വിവേക് ആനന്ദ് തിവാരിയെ ബൗള്‍ഡാക്കിയാണ് ഭുവി ഹാട്രിക്ക് തികച്ചത്. നാലോവറില്‍ ഒറു മെയ്ഡിന്‍ അടക്കം ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി മൂന്ന് വിക്കറ്റെടുത്തത്.
വിക്കറ്റ് വേട്ടയുമായി മുഹമ്മദ് ഷമി; മുഷ്താഖ് അലിയില്‍ രാജസ്ഥാനെ വീഴ്ത്തി ബംഗാൾ
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ 10.75 കോടിക്കാണ് ഹൈദരാബാദ് താരമായിരുന്ന ഭുവി ആര്‍സിബിയിലെത്തിയത്. ഡെത്ത് ഓവറുകളില്‍ ആര്‍സിബിക്ക് ആശ്രയിക്കാവുന്ന ബൗളറാകുംമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനമാണ് ഭുവി ഇന്ന് മുഷ്താഖ് അലിയില്‍ പുറത്തെടുത്തത്. താരലേത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ നിതീഷ് റാണ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.
ഐപിഎല്‍ താരലേലത്തില്‍ ഹൈദരാബാദിലെത്തിയ ഇഷാന്‍ കിഷന് ജാര്‍ഖണ്ഡിനായി ബാറ്റിംഗില്‍ തിളങ്ങാനായില്ല. 11 പന്തില്‍ എട്ട് റണ്‍സെടുത്ത് കിഷന്‍ പുറത്തായപ്പോള്‍ 44 പന്തില്‍ 91 റണ്‍സെടുത്ത കൊല്‍ക്കത്ത താരം അനുകൂല്‍ റോയ് ആണ് ജാര്‍ഖണ്ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
