മുംബൈ: ഏറെ കാലത്തിന് ശേഷമാണ് ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ 350 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. 66 മത്സരങ്ങളില്‍ നിന്നായിരുന്നു അശ്വിന്റെ നേട്ടം. 

ഇതോടെ അശ്വിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും അശ്വിനെ പുകഴ്ത്തിയിരിക്കുകയാണ്. അശ്വിന്‍ പറയുന്നതിങ്ങനെ... ''ഞാന്‍ നേടിയ വിക്കറ്റ് നേട്ടം അശ്വിന്‍ അനായാസം മറിടകടക്കും. മാത്രമല്ല, 500 വിക്കറ്റ് നേട്ടവും അശ്വിന് വിദൂരത്തല്ല. ഈ ഫോമിലാണ് താരം കളിക്കുന്നതെങ്കില്‍ ഈ നേട്ടങ്ങളെല്ലാം അശ്വിനെ തേടിയെത്തും. എന്നാല്‍ 600 വിക്കറ്റ് നേടുകയെന്നത് ബു്ദ്ധിമുട്ടേറിയ കാര്യമാണ്.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി. 

103 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച ഹര്‍ഭജന്‍ 417 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് സ്വന്തമാക്കിയ താരങ്ങളില്‍ മുന്‍ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന് ഒപ്പമാണ് അശ്വിന്‍.