പരമ്പരയില്‍ നടരാജന്‍ പുറത്തെടുത്ത മികവില്‍ എനിക്ക് സന്തോഷമുണ്ട്. അവിശ്വസനീയമാണ് നടരാജന്‍റെ കരിയറും ഈ പരമ്പരയിലെ പ്രകടനവും.കഠിനമായി പ്രയത്നിക്കുകയും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നതിന്‍റെ ഉത്തമ ഉദാഹരണണാണ് നടരാജന്‍.
സിഡ്നി: ഏകദിന പരമ്പരയിലെ തോല്‍വിക്ക് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ വിജയത്തോടെ ഇന്ത്യ കണക്കു തീര്‍ത്തിരിക്കുന്നു. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ടി20 പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടാനിടയുള്ള താരത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
മറ്റാരുമല്ല, ടി20 പരമ്പരയില്‍ ഇന്ത്യയുടെ തുരുപ്പു ചീട്ടായ ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍ തന്നെ. നടരാജനെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം കൂട്ടുമെന്ന് ഹര്‍ഭജന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

പരമ്പരയില്‍ നടരാജന്‍ പുറത്തെടുത്ത മികവില്‍ എനിക്ക് സന്തോഷമുണ്ട്. അവിശ്വസനീയമാണ് നടരാജന്‍റെ കരിയറും ഈ പരമ്പരയിലെ പ്രകടനവും.കഠിനമായി പ്രയത്നിക്കുകയും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നതിന്‍റെ ഉത്തമ ഉദാഹരണണാണ് നടരാജന്‍.
പരമ്പരയില്‍ മുഴുവന്‍ നടരാജന്‍റേത് അസാമാന്യ പ്രകടനമായിരുന്നു.ഈ പരമ്പരയില്‍ ഇന്ത്യന്‍ ബൗളിംഗിന്‍റെ നെടുന്തൂണുകളില്‍ ഒരാളായിരുന്നു നടരാജന്‍. ഇന്ത്യക്ക് വിക്കറ്റ് വേണ്ടപ്പോഴൊക്കെ അദ്ദേഹം അത് നേടി. ഇന്ത്യക്കായി കളിക്കാനും മത്സരങ്ങള്‍ ജയിക്കാനുമുള്ള പ്രതിഭയുണ്ടെന്ന് നടരാജന്‍ തെളിയിച്ചിരിക്കുന്നു. പന്തെറിയുമ്പോള്‍ നടരാജന്‍റെ ആത്മവിശ്വാസം അപാരമാണ്. ബൗണ്ടറി വഴങ്ങുന്നത് അദ്ദേഹത്തെ പേടിപ്പിക്കുന്നില്ല. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ ആത്മവിശ്വാസത്തിന് വലിയ സ്ഥാനമുണ്ട്.
അതുകൊണ്ടുതന്നെ ഈ പരമ്പരയുടെ താരമായി നടരാജന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കും. ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരായ പരമ്പരയില്‍ താരമാകുക എന്നത് വലിയ കാര്യമാണ്. ആത്മവിശ്വാസത്തോടെ പന്തെറിയുന്ന നടരാജന്‍ ടീം ഇന്ത്യക്കും വലിയ മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തിന്‍റെ പശ്ചാത്തലവും ഇപ്പോള്‍ ഇന്ത്യന്‍ ടീം വരെയുള്ള യാത്രയും മഹത്തരമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
